city-gold-ad-for-blogger

ഒരു മാസം മുമ്പ് ഷോകേറ്റ് ചികിത്സയിലായിരുന്ന വൈദ്യുതി വകുപ്പ് ജീവനക്കാരന്‍ മരിച്ചു

കാഞ്ഞങ്ങാട്: (www.kasargodvartha.com 10.06.2021) ഒരു മാസം മുമ്പ് ഷോക്കേറ്റ് ചികിത്സയിലായിരുന്ന വൈദ്യുതി വകുപ്പ് ജീവനക്കാരന്‍ മരിച്ചു. മാവുങ്കാല്‍ സബ് സ്റ്റേഷനിലെ ജീവനക്കാരനായ ചീമേനി പൊതാവൂരിലെ കെ എം സനോജ് (35) ആണ് മരിച്ചത്. ഇക്കഴിഞ്ഞ മെയ് 11 ന് രാവിലെ കാഞ്ഞങ്ങാട് സബ് സ്റ്റേഷനിൽ അറ്റകുറ്റപണി നടത്തുന്നതിനിടെയാണ് സനോജിന് ഷോക്കേറ്റത്.

                                                              
ഒരു മാസം മുമ്പ് ഷോകേറ്റ് ചികിത്സയിലായിരുന്ന വൈദ്യുതി വകുപ്പ് ജീവനക്കാരന്‍ മരിച്ചു



ഗുരുതരാവസ്ഥയിലായ സനോജിനെ കൂടെയുള്ളവർ ഉടൻ കാഞ്ഞങ്ങാട്ടെ ആശുപത്രിയിലെത്തിച്ചു. പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം കോഴിക്കോട് മിംസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അവിടെ വെച്ച് ബുധനാഴ്ച വൈകീട്ടോടെയാണ് മരണം സംഭവിച്ചത്.

റിട. അധ്യാപകന്‍ ഇ വി കേളപ്പൻ - ശാരദ ദമ്പതികളുടെ മകനാണ്.

ഭാര്യ: നിഷിത (റെയില്‍വേ ഉദ്യോഗസ്ഥ). ഏക മകന്‍ ദേവാനുഷ്.

സഹോദരങ്ങള്‍: രസിത, സബിത, സജീഷ് (അധ്യാപകന്‍ പൊതാവൂര്‍).

മൃതദേഹം വീട്ടിലെത്തിച്ച് സംസ്കരിക്കും.

Keywords:  Kanhangad, Kasaragod, Kerala, News, Electricity, Shock, Died, Obituary, Hospital, Kozhikode, Teacher, Employee of the electricity department who was undergoing treatment died.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia