city-gold-ad-for-blogger
Aster MIMS 10/10/2023

സഹകരണ മേഖലയിലെ ഒരു ജീവനക്കാരികൂടി മരണത്തിന് കീഴടങ്ങി

കാസർകോട്: (www.kasargodvartha.com 11.05.2021) സഹകരണ മേഖലയിലെ ഒരു ജീവനക്കാരി കൂടി മരണത്തിന് മുന്നിൽ കീഴടങ്ങി. വിദ്യാനഗർ സഹകരണ പ്രസിലെ ജീവനക്കാരി കാറഡുക്ക കോളിയടുക്കത്തെ കലാവതി എന്ന ശശികല(46) ആണ് കോവിഡ് ബാധിച്ച് ചൊവ്വാഴ്ച പുലർചെ മൂന്ന് മണിയോടെ മരണപ്പെട്ടത്.

സഹകരണ മേഖലയിലെ ഒരു ജീവനക്കാരികൂടി മരണത്തിന് കീഴടങ്ങി



കഴിഞ്ഞ ഒരാഴ്ചയായി ചെങ്കള സഹകരണ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പരേതരായ നാരായണൻ മണിയാണി - കമല ദമ്പതികളുടെ മകളാണ്. രാജേഷ് (അധ്യാപകൻ), ചന്ദ്രാവതി, രമണി എന്നിവർ സഹോദരങ്ങളാണ്.

ഒരാഴ്ചയ്ക്കിടെ ജില്ലയിൽ അസുഖം ബാധിച്ച് രണ്ട് സഹകരണ ജീവനക്കാരാണ് മരിച്ചത്. പനത്തടി ബാങ്ക് ജീവനക്കാരി അർചന (38) നാല് ദിവസം മുമ്പാണ് മരിച്ചത്.

കോവിഡ് വ്യാപന ഭീതിക്കിടയിലും വീടുകളിലെത്തി സാമൂഹ്യ പെൻഷൻ വിതരണം ചെയ്യുന്ന സഹകരണ ജീവനക്കാർക്ക് വാക്സിൻ നൽകുന്നതിന് മുൻഗണന നൽകണമെന്ന ആവശ്യം ബന്ധപ്പെട്ടവർ അവഗണിക്കുകയാണെന്ന് പരാതി ഉയരുന്നുണ്ട്. ജില്ലയിൽ നിരവധി സഹകരണ ജീവനക്കാരും കുടുംബാംഗങ്ങളും അസുഖം പിടിപെട്ട് ചികിത്സയിലാണ്. സർകാർ അവഗണിച്ചാൽ പ്രത്യക്ഷ സമരത്തിനിറങ്ങുമെന്ന് കെ സി ഇ എഫ് കാസർകോട് ജില്ലാ പ്രസിഡണ്ട് പികെ വിനോദ് കുമാർ പറഞ്ഞു.

Keywords: Kasaragod, Kerala, News, Death, Obituary, COVID-19, Vaccinations, Bank, Pension, Employee of co-operative sector died.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia