മോട്ടോര്‍ നന്നാക്കി തിരിച്ചുകയറുന്നതിനിടെ കയര്‍പൊട്ടി കിണറ്റില്‍ വീണ ഇലക്ട്രീഷ്യന്‍ മരിച്ചു
May 9, 2017, 20:00 IST
ഉപ്പള: (www.kasargodvartha.com 09/05/2017) കയര്‍ പൊട്ടി കിണറ്റില്‍ വീണ് ഇലക്ട്രീഷ്യന്‍ തല്‍ക്ഷണം മരിച്ചു. ഉപ്പള പെരിങ്കടിയിലെ ഷെയ്ഖ് ഇബ്രാഹിം - ഖൈറുന്നിസ ദമ്പതികളുടെ മകന്‍ ആതിഫ് (37) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നു മണിയോടെ ഉപ്പള പച്ചിലംപാറയിലെ ഒരു വീട്ടില്‍ വെച്ചാണ് അപകടമുണ്ടായത്.
കിണറിനകത്തെ ബോര്‍വെല്ലിലെ മോട്ടോര്‍ നന്നാക്കാന്‍ ഇറങ്ങിയതായിരുന്നു ആതിഫ്. തിരിച്ചുകയറുന്നതിനിടെ കയര്‍ പൊട്ടി കിണറിലേക്ക് വീഴുകയായിരുന്നു. തല്‍ക്ഷണം മരണം സംഭവിച്ചു. ഉപ്പളയിലെ അറിയപ്പെടുന്ന ഇലക്ട്രീഷ്യനാണ് ആതിഫ്. ഭാര്യ: ഖൈറുന്നിസ. മക്കള്‍: ആസിഫ്, സുനൈദ.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Uppala, Death, Obituary, Well, House, Uppala, Kasaragod, Athif, Electrician, Peringady.