ബദിയഡുക്ക സ്വദേശിനി അമേരിക്കയില്‍ മരുമകന്റെ വെടിയേറ്റ് മരിച്ചു
Jun 21, 2013, 14:00 IST
ബദിയഡുക്ക: ബദിയഡുക്ക സ്വദേശിനി അമേരിക്കയില്‍ മരുമകന്റെ വെടിയേറ്റ് മരിച്ചു. ബദിയഡുക്ക പള്ളത്തടുക്ക വളകുഞ്ചയിലെ പരേതനായ ഡോ. ഗോപാലകൃഷ്ണ ഭട്ടിന്റെ ഭാര്യ ലക്ഷ്മി (48) ആണ് മരുമകന്റെ വെടിയേറ്റ് മരിച്ചത്. ബാംഗ്ലൂര്‍ ആനക്കല്ല് സ്വദേശിനിയാണ് മരിച്ച ലക്ഷ്മി.
മകള്‍ അനിതയുടെ ഭര്‍ത്താവും, തമിഴ്നാട് സ്വദേശിയുമായ അയ്യറാണ് കൊലയാളിയെന്നാണ് നാട്ടില്‍ ലഭിച്ചിട്ടുള്ള വിവരം. ഇയാളെ അമേരിക്കന്‍ പോലീസ് കസ്റ്റഡിയിലെടുത്തതായും വിവരമുണ്ട്. ഇന്ത്യന്‍ സമയം വ്യാഴാഴ്ച രാവിലെയാണ് മരുമകന് അയ്യരുടെ വീട്ടില്‍ വെച്ച് ലക്ഷ്മിക്ക് വെടിയേറ്റത്.
വര്‍ഷങ്ങളായി അമേരിക്കയിലെ വാഷിംങ്ടണില്‍ സ്ഥിരതാമസക്കാരാണ് ഗോപാലകൃഷ്ണ ഭട്ടിന്റെ കുടുംബം. ഇതിനിടയില്‍ അസ്ഥിരോഗ വിദഗ്ധനായ ഗോപാലകൃഷ്ണ ഭട്ട് ഹൃദയാഘാതം മൂലം മരിച്ചു. അതിനു ശേഷം ഭാര്യ ലക്ഷ്മിയും, മക്കളായ ഗീത, അനിത, താര എന്നിവരാണ് വാഷിംങ്ടണില്‍ താമസം. രണ്ടാമത്തെ മകളായ അനിതയാണ് തമിഴ്നാട്ടുകാരനായ അയ്യരെ വിവാഹം ചെയ്തത്. എന്നാല്‍ അനിതയും അയ്യരും തമ്മില്‍ വര്‍ഷങ്ങളായി പിണങ്ങികഴിയുകയാണ്.
ഇവരുടെ വിവാഹ മോചന കേസ് അമേരിക്കയിലെ കോടതിയില്‍ നിലവിലുണ്ട്. ഇതിനിടയില്‍ വ്യാഴാഴ്ച രാവിലെ ലക്ഷ്മിയും അനിതയും അയ്യരുടെ വീട്ടിലേക്ക് പോയി. അനിതയുടെ സാധനങ്ങള്‍ എടുക്കാനായിരുന്നു യാത്ര. വീട്ടിലെത്തിയപ്പോള്‍ അവര്‍ തമ്മില്‍ തര്‍ക്കം ഉണ്ടാവുകയും അയ്യര്‍ ലക്ഷ്മിയുടെ നേര്‍ക്ക് വെടിവെക്കുകയുമായിരുന്നു. നെഞ്ചത്ത് വെടിയേറ്റ ലക്ഷ്മി സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. അയ്യരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.
അടുത്ത ബന്ധുക്കളെല്ലാം അമേരിക്കയില്‍ സ്ഥിര താമസക്കാരായതിനാല്‍ മൃതദേഹം അവിടെതന്നെ സംസ്കരിക്കാനാണ് സാധ്യതയെന്നും ഗോപാലകൃഷ്ണ ഭട്ടിന്റെ ബന്ധുക്കള്‍ പറയുന്നു.
Keywords : Badiyadukka, Natives, Killed, Obituary, Kasaragod, Kerala, America, Lakshmi, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.