Elephant Attack | പാലക്കാട് ധോണിയില്‍ നടക്കാനിറങ്ങിയ വയോധികന്‍ ആനയുടെ ചവിട്ടേറ്റ് മരിച്ചു
Jul 8, 2022, 08:09 IST
പാലക്കാട്: (www.kasargodvartha.com) പാലക്കാട് ധോണിയില്‍ നടക്കാനിറങ്ങിയ വയോധികന്‍ ആനയുടെ ചവിട്ടേറ്റ് മരിച്ചു. പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് സംഭവമുണ്ടായത്. പയറ്റാംകുന്ന് സ്വദേശി ശിവരാമനാണ് മരിച്ചത്. എട്ടോളം പേര്‍ക്കൊപ്പമായിരുന്നു ശിവരാമനും നടക്കാനിറങ്ങിയത്.
മുന്നില്‍ നടന്ന രണ്ട് പേരെ വിരട്ടിയോടിച്ച ശേഷം ആന പിന്നാലെയുണ്ടായിരുന്ന ശിവരാമനെ തൂക്കിയെടുത്ത് നിലത്തടിക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Keywords: news,Kerala,State,Palakkad,Top-Headlines,Animal,Attack,Death,Obituary, Elderly man trampled to death by elephant while he walk in Dhoni, Palakkad