Endosulfan victim died | എൻഡോസൾഫാൻ മൂലമുള്ള ദുരന്തത്തിലെ ഒരു ഇര കൂടി മരണത്തിന് കീഴടങ്ങി; റിട. അധ്യാപികയുടെ കരുണയിൽ കിട്ടിയ പുതിയ വീട്ടില്‍ താമസിച്ച് കൊതിതീരും മുമ്പ് ശ്രീരാജും യാത്രയായി
Jun 23, 2022, 20:28 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com) എൻഡോസൾഫാൻ മൂലമുള്ള ദുരന്തത്തിലെ ഒരു ഇര കൂടി മരണത്തിന് കീഴടങ്ങി. പ്ലാസ്റ്റിക് കൊണ്ട് മറച്ച കൂരയിൽ നിന്നും റിട. അധ്യാപിക ശ്യാമള നിര്‍മിച്ചുനല്‍കിയ പുതിയ വീട്ടില്‍ താമസിച്ച് കൊതിതീരും മുമ്പാണ് ശ്രീരാജിനെ മരണം തട്ടിയെടുത്തത്.
കാഞ്ഞങ്ങാട് അത്തിക്കോത്ത് കോളനിയിലെ രാജന്‍ - പാര്‍വതി ദമ്പതികളുടെ എട്ടുവയസുകാരനായ മകന്‍ ശ്രീരാജാണ് കഴിഞ്ഞ ദിവസം രാത്രി പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സക്കിടെ മരണപ്പെട്ടത്.
പിതാവ് രാജനും എൻഡോസൾഫാൻ മൂലം രോഗബാധിതനായ മകനും ഉള്‍പെടെയുള്ള കുടുംബം പ്ലാസ്റ്റിക് കൂരയില്‍ ദുരിതജീവിതം നയിക്കുന്നത് കണ്ട് കാഞ്ഞങ്ങാട് സൗത് മാതോത്ത് ക്ഷേത്രത്തിന് സമീപത്തെ റിട. അധ്യാപിക ശ്യാമളയുടെ നേതൃത്വത്തിലാണ് ഇവർക്ക് പുതി വീട് നിര്‍മിച്ച് നല്‍കിയത്. വീട് നിർമാണത്തിൽ പലരും മനസറിഞ്ഞ് സഹായിച്ചു. ഒരാഴ്ച മുമ്പാണ് ശ്രീരാജും കുടുംബവും പുതിയ വീട്ടിലേക്ക് താമസം മാറിയത്. പിന്നാലെ മരണം വേട്ടയാടി.

Keywords: News, Kerala, Kasaragod, Kanhangad, Top-Headlines, Endosulfan-victim, Endosulfan, Died, Dead, Obituary, Endosulfan Victim Died, Eight year old endosulfan victim died.
< !- START disable copy paste -->