കാസർകോട്ടെ ആദ്യകാല ജ്വലറി ഉടമയും ബിന്ദു ജ്വലറി സ്ഥാപകനുമായ കെ വി കുഞ്ഞിക്കണ്ണൻ നിര്യാതനായി
കാസര്‍കോട്: (www.kasargodvartha.com 10.02.2021) നഗരത്തിലെ ആദ്യകാല ജ്വലറി ഉടമയും ബിന്ദു ജ്വലറി സ്ഥാപകനുമായ ബാങ്ക് റോഡ് ‘കണ്ണന്‍സി’ ലെ കെ വി കുഞ്ഞിക്കണ്ണന്‍ (70) നിര്യാതനായി.
അസുഖബാധിതനായി കുറച്ചു കാലമായി ചികിത്സയിലായിരുന്നു. ബുധനാഴ്ച ഉച്ചയോടെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.
ഓള്‍ കേരള ഗോള്‍ഡ് ആൻഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ജില്ലാ കമിറ്റിയുടെ സ്ഥാപക പ്രസിഡണ്ടായിരുന്നു അദ്ദേഹം.
നീലേശ്വരം തട്ടാച്ചേരി സ്വദേശിയായ കെ വി കുഞ്ഞിക്കണ്ണന്‍ 40 വര്‍ഷം മുമ്പ് കാസര്‍കോട്ട് സ്വർണ പണിക്ക് എത്തുകയും പിന്നീട് സ്വപ്രയത്‌നത്തിലൂടെ സ്വർണ വ്യാപാര രംഗത്ത് വിശ്വാസ്യത പാരമ്പര്യമാക്കി വലിയ ബിസിനസ് സാമ്രാജ്യം പടുത്തുയര്‍ത്തുകയായിരുന്നു. ചെറിയ രീതിയില്‍ സ്വര്‍ണാഭരണങ്ങള്‍ നിര്‍മിച്ചു നല്‍കിയിരുന്ന കുഞ്ഞിക്കണ്ണന്‍ വിശ്വാസ്യതയും ഹൃദ്യവുമായ പെരുമാറ്റവും കൊണ്ടാണ് സ്വർണ വ്യാപാര രംഗത്ത് ഉയർന്നത്. നാട്ടുകാര്‍ക്കും ഇടപാടുകാർക്കും ബിന്ദു ജ്വലറിയിൽ നിന്നും വാങ്ങുന്ന സ്വർണത്തിൽ വലിയ വിശ്വാസമായിരുന്നു.
പ്രമുഖ ബ്രാൻഡ് ജ്വലറികൾ കാസർകോട്ട് സ്വാധീനം ഉറപ്പിച്ചിട്ടു പോലും ബിന്ദു ജ്വലറി ഉണ്ടാക്കിയെടുത്ത വിശ്വാസ്യതയ്ക്ക് മങ്ങലേറ്റിട്ടില്ല. കാസർകോട്ടുകാർ കണ്ണേട്ടന്‍ എന്ന് വിളിച്ചിരുന്ന കുഞ്ഞിക്കണ്ണന്‍ സംഘടനാ രംഗത്തും അതോടൊപ്പം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും തിളങ്ങിയിരുന്നു.
ഭാര്യ: ശോഭന പി. മക്കള്‍: കെ വി അഭിലാഷ്, കെ വി അജിതേഷ്, കെ വി ബിന്ദു, കെ വി ബീന, കെ വി ഭവിത. മരുമക്കള്‍: അജയകുമാര്‍ (ഇംബ്‌സണ്‍സ് ഓട്ടോമൊബൈല്‍സ്, കോഴിക്കോട്), പ്രേമരാജന്‍ (ബിസിനസ്, മടിക്കേരി), ഡോ. ശശികുമാര്‍ (കോട്ടക്കല്‍).
Keywords: Kasaragod, Kerala, news, Jewellery, Dead, Obituary, Top-Headlines, Early owner of Bindu Jewelery KV Kunjikannan pased away.
< !- START disable copy paste -->