city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കമ്മ്യൂണിസ്റ്റ് നേതാവ് പെരുമ്പള ഇ. കൃഷ്ണന്‍ മാസ്റ്റര്‍ നിര്യാതനായി

കമ്മ്യൂണിസ്റ്റ് നേതാവ് പെരുമ്പള ഇ. കൃഷ്ണന്‍ മാസ്റ്റര്‍ നിര്യാതനായി
പെരുമ്പള: കമ്മ്യൂണിസ്റ്റു- കര്‍ഷകര്‍ക പ്രസ്ഥാനത്തിന്റെ കാസര്‍കോട് പെരുമ്പളയിലെ സ്ഥാപകനേതാവും സ്വാതന്ത്ര്യസമരസേനാനിയുമായ പെരുമ്പളയിലെ ഇ. കൃഷ്ണന്‍ നായരെന്ന പെരുമ്പള കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍ (91) നിര്യാതനായി. വാര്‍ധക്യസഹജമായ അസുഖത്തേതുടര്‍ന്നു കുറച്ചുനാളായി ചികിത്സയിലായിരുന്നു. പെരുമ്പളയിലെ സ്വന്തം വസതിയില്‍വച്ചയായിരുന്നു അന്ത്യം.

1921ല്‍ പെരിയ കൃഷ്ണന്‍ നായരുടെയും ഇടയില്യം അക്കുഅമ്മയുടെയും മകനായി ജനിച്ചു. 1942ല്‍ പെരുമ്പളയില്‍ രൂപീകരിക്കപ്പെട്ട ആദ്യത്തെ പാര്‍ട്ടി സെല്‍ സെക്രട്ടറിയായി. അന്നത്തെ കാസര്‍കോട് താലൂക്കില്‍ ആകമാനം പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിനും വ്യാപിക്കുന്നതിനും ത്യാഗപൂര്‍ണമായ പങ്കുവഹിച്ചു. പിന്നീട് സര്‍ക്കാര്‍ സര്‍വീസില്‍ സ്‌കൂള്‍ അധ്യാപകനായ കൃഷ്ണന്‍ നായര്‍ രഹസ്യ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു. എന്നാല്‍ റിട്ടയര്‍മെന്റിനുശേഷം പാര്‍ട്ടിയുടെ ജില്ലാകൗണ്‍സിലിലും കിസാന്‍സഭ ജില്ലാപ്രസിഡന്റ്, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കാസര്‍കോട് മണ്ഡലം കമ്മിറ്റിയംഗം എന്നി നിലകളിലും പ്രവര്‍ത്തിച്ചു. നിരവധി കര്‍ഷക സമരങ്ങള്‍ക്കും നെല്ലെടുപ്പ് സമരങ്ങള്‍ക്കും നേതൃത്വം നല്‍കി. കാസര്‍കോട് ബോര്‍ഡ് സകൂള്‍, മംഗലാപുരം ഇ.എച്ച്.ടി.ടി.സി സെന്റര്‍ എന്നിവിടങ്ങളിലാണ് പഠനം.

കാസര്‍കോട് ബി.ഇ.എം.സ്‌കൂളില്‍ ഫിഫ്ത് ഫോറത്തില്‍ പഠിക്കുന്നകാലത്ത് 1942 ക്വിറ്റ് ഇന്ത്യാസമരവുമായി ബന്ധപ്പെട്ട് 10ദിവസത്തെ പഠിപ്പ് മുടക്ക് സമരത്തിന് നേതൃത്വം നല്‍കി. സ്‌കൂളില്‍നിന്നും പുറത്താക്കപ്പെട്ടു. പാര്‍ട്ടിപ്രവര്‍ത്തനം വളരെ രഹസ്യമായി നടത്തികൊണ്ടുപോകുന്ന അക്കാലത്തുതന്നെ കൃഷ്ണപിള്ളയുമായി പരിചയപ്പെടാനിടയായതും പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ കൂടുതല്‍ ആവേശംപകര്‍ന്നു. നല്ലൊരു കമ്മ്യൂണിസറ്റുകാരന്‍ നല്ലൊരു അധ്യാപകനുമായിരിക്കണമെന്ന സഖാവിന്റെ ഓര്‍മപ്പെടുത്തല്‍ പിന്നീട് നാലു പതിറ്റാണ്ടുകാലം നീണ്ടുനിന്ന അധ്യാപക വേളയിലും പാലിച്ചു.

1947 കാലഘട്ടത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ബ്രാഞ്ച് സെക്രട്ടറിയാവുകയും പിന്നീട് ചെമ്മനാട് പഞ്ചായത്തിലും വിശിഷ്യ കാസര്‍കോട് താലൂക്കിലൂം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയേയും കര്‍ഷക പ്രസ്ഥാനത്തയേയും വളര്‍ത്തുന്നതില്‍ കെ. മാധവന്‍, എന്‍. ജി. കമ്മത്ത്, മടിക്കൈ കുഞ്ഞിക്കണ്ണന്‍, ഡോ. സുബ്ബറാവു തുടങ്ങിയ നേതാക്കളോടൊപ്പം ചേര്‍ന്നുപ്രവര്‍ത്തിച്ചു. കെ. മാധവനായിരുന്നു പാര്‍ട്ടിയുടെ അന്നത്തെ താലൂക്ക് സെക്രട്ടറി. കൃഷ്ണപിള്ളയെ കൂടാതെ സഖാക്കള്‍ കെ. എ. കേരളീയന്‍, കെ പി ആര്‍ ഗോപാലന്‍, എ വി കുഞ്ഞമ്പു, ഇ കെ നായനാര്‍, എന്‍ ജി കമ്മത്ത്, എ കെ ജി, മടിക്കൈ കുഞ്ഞികണ്ണന്‍, ഡോ. സുബ്ബറാവു, കെ മാധവന്‍ പി അമ്പു നായര്‍, കുഞ്ഞാപ്പുമാസ്റ്റര്‍ തുടങ്ങിയ നിരവധി നേതാക്കളുമായുള്ള അടുപ്പവും രാഷ്ട്രിയ സാമൂഹിക ജീവിതത്തില്‍ ഇ കൃഷ്ണന്‍ മാസ്റ്റര്‍ക്ക് ഏറെ മുതല്‍കൂട്ടായിട്ടുണ്ട്. ഇവരെല്ലാം പെരുമ്പളയിലെ തന്റെ തറവാടുവീടായ മാവിലതിടിയില്‍ ഒളിവില്‍ കഴിഞ്ഞവരുമാണ്. പെരുമ്പളയിലെ ഒളിത്താവളവും മാവിലതിടിയിലെ മാളിക വീടും പിന്നീട് സഖാവ് ഇ കെ നായനാരുടെ ആത്മകഥയായ ഒളിമങ്ങാത്ത ഓര്‍മകളില്‍ വിവരിക്കുന്നുണ്ട്.

ഒരു നാടന്‍ ജന്മി കുടുംബത്തിലാണ് ജനനമെങ്കിലും ചെറുപ്പത്തില്‍തന്നെ കെ. എ. കേരളീയനെപോലുള്ള കമ്മ്യൂണിസ്റ്റു നേതാക്കളുടെ പ്രചോദനമുള്‍കൊണ്ട് കര്‍ഷക പ്രസ്ഥാനത്തിലും സജീവമായി. കൃഷിഭൂമി കൃഷിക്കാരെന്നും തങ്ങള്‍ വിതച്ച വയലുകളിലെ നെല്ല് തങ്ങള്‍ക്കാണെന്നുള്ള മുദ്രാവാക്യമുയര്‍ത്തി കര്‍ഷക സമരങ്ങള്‍ക്കു നേതൃത്വം കൊടുത്തു. മംഗലാപുരത്തു ടി. ടി. സിക്കു പഠിക്കുമ്പോള്‍ അവിടെയെത്തിയ കൃഷ്ണപിള്ളയുമായി ബന്ധപ്പെട്ടു. അവിടെത്തെ അന്നത്തെ പാര്‍ട്ടിനേതാക്കളായ ശാന്താറാംപൈ, എസ്. എന്‍. ഹൊള്ള, ബി. വി. കക്കിലായ തുടങ്ങിയ നേതാക്കളുമായും അടുത്ത സൗഹൃദമായിരുന്നു. അവിടെ വച്ചാണ് കൃഷ്ണ പിള്ള സജീവ രാഷ്ട്രീയത്തിലിറങ്ങാന്‍ ആവശ്യപ്പെട്ടത്. കെ. തുക്കാറാം, അമ്മിണിയന്‍ പണിക്കര്‍ എന്നിവരായിരുന്നു പെരുമ്പളയിലെ ഇ കുഞ്ഞികൃഷ്ണന്റെ അന്നത്തെ സന്തത സഹചാരികളായ കമ്മ്യൂണിസ്റ്റുനേതാക്കള്‍. കെ മാധവന്റെ ഒരു ഗാന്ധിയന്‍ കമ്മ്യൂണിസ്റ്റിന്റെ ആത്മകഥ, കമ്മ്യൂണിസ്റ്റ് സമരനായകര്‍ എന്നീ പുസ്തകങ്ങളില്‍ പെരുമ്പള കുഞ്ഞികൃഷ്ണനെക്കുറിച്ചും കാസര്‍കോട് താലൂക്കിലെ കുഞ്ഞികൃഷ്ണന്റെ രാഷ്ട്രിയ പ്രവര്‍ത്തനത്തെക്കുറിച്ചും വളരെ വിശദമായി തന്നെ വിവരിക്കുന്നുണ്ട്. പാര്‍ട്ടിഫണ്ടിലേക്ക് സംഭവനായി തന്റെ കുടുംബസ്വത്തില്‍നിന്നും രണ്ട് ഏക്കര്‍സ്ഥലം നല്‍കിയത് പാര്‍ട്ടിക്കകത്ത് അന്നു ഏറെ ചര്‍ച്ചയായ സംഭവമായിരുന്നു. ഇക്കാര്യം സഖാവ് കൃഷ്ണപിള്ള കമ്മ്യൂണിസ്റ്റുകാരന്റെ ദൗത്യംഎന്ന ദേശാഭിമാനിയിലെ എഡിറ്റോറിയല്‍ ലേഖനത്തില്‍ പെരുമ്പളയിലെ കുഞ്ഞികൃഷ്ണന്‍ മാതൃകയാണെന്നു പ്രത്യേകം എഴുതിയിരുന്നു.

എന്‍. ജി. കമ്മത്ത് സെക്രട്ടറിയായി പാര്‍ട്ടി കാസര്‍കോട് താലൂക്ക് കമ്മിറ്റി രൂപീകരിച്ചപ്പോള്‍ അംഗമായ ഇ. കൃഷ്ണന്‍ മാസ്റ്റര്‍ ദീര്‍ഘകാലം പാര്‍ട്ടി നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചു. വളരെ ആവേശകരമായ പ്രസംഗശൈലിക്കു ഉടമയായ കൃഷ്ണന്‍ മാസ്റ്റര്‍ ഈ മേഖലയില്‍ ഒരു കാലഘട്ടത്തിലെ പ്രചോദനവും നേതാവുമായിമാറി. ഇതിനിടെതന്നെ വിവിധ സ്‌കൂളുകളില്‍ അധ്യാപകനായി വിശിഷ്ടസേവനം നടത്തി ഹെഡ്മാസ്റ്ററായി വിരമിച്ചതിനുശേഷം പാര്‍ട്ടിയില്‍ കൂടുതല്‍ സജീവമായി. പെരുമ്പള സര്‍വീസ് സഹകരണ ബാങ്കിന്റെ ആദ്യരൂപമായ ഐക്യ നാണയ സംഘത്തിന്റെ സ്ഥാപകനായിരുന്നു. അന്തരിക്കുമ്പോള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പെരുമ്പള സെകന്റ് ബ്രാഞ്ചില്‍ അംഗമാണ്.

ഭാര്യ: രമണിയമ്മ. മക്കള്‍: ബേബി (മീങ്ങോത്ത്), സാവിത്രി (അതിയാംപൂര), ഗംഗ, ഭാനുമതി. മരുമക്കള്‍: കുഞ്ഞമ്പു പൊതുവാള്‍ (ആധാരം എഴുത്ത് ഉദുമ), ബി.കെ. നായര്‍ ( എല്‍.ഐ.സി. മാനേജര്‍), പരേതരായ മുങ്ങത്ത് കരുണാകരന്‍ നായര്‍, പത്മനാഭന്‍. സഹോദരങ്ങള്‍: പരേതരായ ഇ. കുഞ്ഞമ്പു നായര്‍, ഇ. ചന്തുനായര്‍, ഇ. പാര്‍വതി അമ്മ, ഇ. ലക്ഷ്മി അമ്മ, ഇ. കുഞ്ഞിരാമന്‍ നായര്‍.

സി.പി.ഐ സംസ്ഥാന സെക്രട്ടറിയേറ്റംഗം ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ, കിസാന്‍സഭ ജില്ലാപ്രസിഡന്റ് ഇ. കെ നായര്‍, മഹിള സംഘം കാസര്‍കോട് മണ്ഡലം സെക്രട്ടറി ഇ. മാലതി, ഇ. രോഹിണി, ചരടന്‍ നായര്‍ എന്നിവര്‍ കൃഷ്ണന്‍ മാസ്റ്ററുടെ സഹോദരി ഇ. പാര്‍വതിയമ്മയുടെ മക്കളാണ്.

Keywords:  E.Krishnan Master, Communist leader, Obituary, Perumbala, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia