ഡി വൈ എഫ് ഐ പ്രവര്‍ത്തകന്‍ വീട്ടുവരാന്തയില്‍ തൂങ്ങിമരിച്ച നിലയില്‍
May 14, 2017, 12:00 IST
കാസര്‍കോട്: (www.kasargodvartha.com 14.05.2017) ഡി വൈ എഫ് ഐ പ്രവര്‍ത്തകനായ യുവാവിനെ വീട്ടുവരാന്തയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഡി വൈ എഫ് ഐ കക്കണ്ടം യൂണിറ്റ് എക്‌സിക്യൂട്ടീവ് അംഗവും പെരുമ്പള കുഞ്ഞടുക്കയിലെ കുമാരന്‍ - കാരിച്ചി ദമ്പതികളുടെ മകനുമായ ടി കൃഷ്ണനെ(36) യാണ് ഞായറാഴ്ച രാവിലെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
കൃഷ്ണന്‍ രാത്രി ഭക്ഷണം കഴിച്ച ശേഷം ഉറങ്ങാന്‍ കിടന്നതായിരുന്നു. രാവിലെ കിടപ്പുമുറിയില്‍ കാണാതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിക്കുന്നതിനിടെയാണ് യുവാവിനെ വരാന്തയിലെ കഴുക്കോലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തേപ്പ് തൊഴിലാളിയായിരുന്നു മരണപ്പെട്ട കൃഷ്ണന്‍. ഭാര്യ: ശാലിനി. മക്കള്‍: നവനീത്, വിനീത്. സഹോദരങ്ങള്‍: രാജേഷ്, ബിന്ദു. വിദ്യാനഗര്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : DYFI, Kasaragod, Obituary, Death, House, Perumbala, T Krishnan.