ഡിവൈഎഫ്ഐ നേതാവ് വിനീഷ് പോളെയെ മരിച്ച നിലയിൽ കണ്ടെത്തി: ദുരൂഹതയേറുന്നു
● മരണകാരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
● മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കാസർകോടേക്ക് കൊണ്ടുപോകും.
● ബേഡഡുക്ക ഫാർമേഴ്‌സ് സഹകരണ ബാങ്കിലെ ജീവനക്കാരനാണ്.
● മൃതദേഹം ബേഡഡുക്ക താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു.
ബേഡകം: (KasargodVartha) ഡിവൈഎഫ്ഐ ബീംബുങ്കാൽ മേഖലാ പ്രസിഡന്റ് വിനീഷ് പോളെയെ (30) വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ബേഡഡുക്ക ഫാർമേഴ്‌സ് സഹകരണ ബാങ്കിന്റെ കുണ്ടംകുഴി ശാഖയിലെ താൽക്കാലിക ജീവനക്കാരനാണ് വിനീഷ്. പരേതനായ ഗോപി-നിർമ്മല ദമ്പതികളുടെ മകനാണ്.
വ്യാഴാഴ്ച രാവിലെ ഏറെ സമയമായിട്ടും വിനീഷ് മുറിയിൽനിന്ന് പുറത്തിറങ്ങാത്തതിനെ തുടർന്ന് അമ്മ നിർമ്മല വാതിലിൽ തട്ടിവിളിച്ചു. എന്നാൽ, പ്രതികരണമൊന്നും ഇല്ലാഞ്ഞതിനെത്തുടർന്ന് അയൽവാസികളെ വിവരമറിയിക്കുകയായിരുന്നു. അയൽവാസികൾ ചേർന്ന് വാതിൽ തകർത്ത് അകത്ത് കടന്നപ്പോഴാണ് വിനീഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
മൃതദേഹം ബേഡഡുക്ക താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനായി കാസർകോട് ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോകും. മരണകാരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Article Summary: DYFI leader Vineesh Polle was found dead at his home in Bedakam, Kasaragod; the cause of death is yet to be determined.
#DYFI #KeralaPolitics #Kasaragod #Bedakam #Obituary #LocalNews






