എട്ട് മാസം മുമ്പ് സ്കൂട്ടറില്‍ കാറിടിച്ച് പരിക്കേറ്റ ഡി.വൈ.എഫ്.ഐ നേതാവ് മരിച്ചു
Sep 12, 2012, 19:09 IST
കാസര്‍കോട്: എട്ട്മാസം മുമ്പ് സ്കൂട്ടറില്‍ ആള്‍ട്ടോ കാറിടിച്ച് ഗുരുതരമായ പരിക്കുകളോടെ ചികിത്സയിലായിരുന്ന ഡി.വൈ.എഫ്.ഐ നേതാവ് മരിച്ചു. മുളിയാര്‍ മല്ലം മുണ്ടക്കളത്തെ കുഞ്ഞിക്കണ്ണന്-ജാനകി ദമ്പതികളുടെ മകനും ഡി.വൈ.എഫ്.ഐ കല്ലിക്കണ്ടം യൂണിറ്റ് സെക്രട്ടറിയുമായ എം.കെ. ദിവാകരന്(36) ആണ് മരണപെട്ടത്.
2011 ഡിസംബര്‍ 19നാണ് ചെര്‍ക്കള പെട്രോള്‍ പമ്പില്‍ നിന്നും സ്കൂട്ടറില്‍ പെട്രോള്‍ അടിച്ചുപോകുമ്പോള് ആള്‍ട്ടോ കാറിടിച്ചത്. അപകടത്തെ തുടര്‍ന്ന് മൂന്നുമാസം മംഗലാപുരം യൂണിറ്റി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പിന്നീട് കാസര്‍കോട്ടെ വിവിധ ആശുപത്രികളില്‍ ചികിത്സിച്ചു. ചൊവ്വാഴ്ച വൈകിട്ട് രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ചെങ്കള നായനാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ഭാര്യ: സരസ്വതി. ഏക മകന് വിഷ്ണു. സഹോദരങ്ങള്‍: കുഞ്ഞികൃഷ്ണന്, സുധാകരന്, ഭവാനി, സുഗന്ധി, ഉദയകുമാര്‍, പുരുഷോത്തമന്. വിദ്യാനഗര്‍ പോലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി.

Keywords: Obituary, Accident, Kasaragod, DYFI, Muliyar, Petrol-pump, Hospital, Kerala, M.K. Divakaran