ഡിവൈഎഫ്‌ഐ ബേഡകം ബ്ലോക്ക് നേതാവ് കൃശാന്ത് അസുഖത്തെ തുടര്‍ന്നു മരിച്ചു
Nov 4, 2016, 17:06 IST
ബന്തടുക്ക: (www.kasargodvartha.com 04.11.2016) ഡിവൈഎഫ്‌ഐ ബേഡകം ബ്ലോക്ക് നേതാവ് കൃശാന്ത്(38) അസുഖത്തെ തുടര്‍ന്നു മരിച്ചു. വെള്ളിയാഴ്ച വൈകുന്നേരം ആറ് മണിയോടെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ വെച്ചാണ് അന്ത്യം. ഡിവൈഎഫ്‌ഐ ബേഡകം ബ്ലോക്ക് കമ്മിറ്റിയംഗവും ബന്തടുക്ക സെക്കന്‍ഡ് വില്ലേജ് സെക്രട്ടറിയായി പ്രവര്‍ത്തിച്ച് വരികയുമായിരുന്ന ക്യഷാന്ത് കഴിഞ്ഞ ആറുമാസത്തോളമായി അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
ബന്തടുക്ക ശ്രീമലയിലെ പരേതനായ രാഘവന്‍ നായരുടെയും, ജാനകിയുടെയും മകനാണ്. സഹോദരങ്ങള്‍: പ്രേമ, ശോഭ, ഓമന, ജ്യോതി, പ്രകാശ്.
നാട്ടുകാര്‍ക്ക് പ്രിയപ്പെട്ടവനായ കൃഷാന്തിനെ സഹായിക്കാന്‍ നാട്ടിലെ സന്നദ്ധ സംഘടനകളും, യുവജന സംഘടനയും മുന്നോട്ടു വന്നിരുന്നുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ശനിയാഴ്ച രാവിലെ പത്ത് മണിയോടെ മൊട്ടയിലെ പാര്‍ട്ടി ഓഫീസില്‍ പൊതുദര്‍ശനത്തിനു ശേഷം വീട്ടുവളപ്പില്‍ സംസ്‌ക്കരിക്കും.

Keywords: Obituary, kasaragod, Kerala, DYFI, Leader, Death, Cancer, Bandaduka, Kanhangad, hospital,