Found Dead | ഡ്രൈവറെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി
Updated: Sep 24, 2024, 15:55 IST
Photo: Arranged
● നെല്ലിക്കുന്ന് ഓവർബ്രിഡ്ജിന് സമീപമാണ് സംഭവം
● ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയിലെ താത്കാലിക ഡ്രൈവറാണ്
● പൊലീസ് അന്വേഷണം തുടങ്ങി
കാസർകോട്: (KasargodVartha) നെല്ലിക്കുന്ന് ഓവർബ്രിഡ്ജിന് സമീപം ഡ്രൈവറെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ചെന്നിക്കര സ്വദേശിയും ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ താത്കാലിക ഡ്രൈവറുമായ പി സുരേഷ് (60) ആണ് മരിച്ചത്.
തിങ്കളാഴ്ച വൈകീട്ട് ഏഴ് മണിയോടെയാണ് സംഭവം. സംഭവത്തിന്റെ കാരണം വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റ് മോർടത്തിനായി കാസർകോട് ജെനറൽ ആശുപത്രി മോർചറിയിലേക്ക് മാറ്റി.
പരേതനായ സുബ്രഹ്മണ്യൻ - സരസ്വതി ദമ്പതികളുടെ മകനാണ്. ഭാര്യ: പ്രീത. മക്കൾ: അബി, അനുശ്രീ. സഹോദരങ്ങൾ: മോഹൻ, മാലതി, പരേതരായ ഗോപിനാഥ്, പ്രകാശ്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
#KeralaAccident #TrainAccident #Kasaragod #RIP #SafetyFirst #Tragedy #KeralaNews #IndiaNews