Died | ഓടോറിക്ഷ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു
Dec 17, 2022, 21:34 IST
പുത്തിഗെ: (www.kasargodvartha.com) ഓടോറിക്ഷ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. കട്ടത്തടുക്ക രിഫാഈ നഗറിലെ എംബി അബ്ദുര്‍ റഹ്‌മാന്‍ (61) ആണ് മരിച്ചത്. കളത്തൂരില്‍ ശനിയാഴ്ച രാവിലെയാണ് അപകടം സംഭവിച്ചത്. വര്‍ഷങ്ങളായി കട്ടത്തടുക്ക സ്റ്റാന്‍ഡിലെ ഓടോറിക്ഷ ഡ്രൈവറാണ്.
യാത്രക്കാരെ കയറ്റി കുമ്പള ഭാഗത്തേക്ക് പോകുമ്പോഴായിരുന്നു അപകടം. മംഗ്‌ളൂറിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു. ഏതാനും പേര്‍ അപകടം വരുത്തുന്ന നിലയില്‍ റോഡിന് കുറുകെ ബൈക് കയറ്റിയതാണ് അപകടത്തിന് കാരണമെന്ന് പ്രദേശവാസികള്‍ ആരോപിച്ചു.
കേരള മുസ്ലിം ജമാഅത് രിഫാഈ നഗര്‍ യൂണിറ്റ് പ്രവര്‍ത്തകനാണ് അബ്ദുര്‍ റഹ്‌മാന്‍. മഹല്ല് കമിറ്റിയംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
പരേതനായ മഞ്ചത്തടുക്കം ബീരാന്‍ മൊയ്ദീന്‍ - ഖദീജ ദമ്പതികളുടെ മകനാണ്.
ഭാര്യ: ഉമ്മു ഹലീമ ഊജംപദവ്.
മക്കള്‍: അബ്ദുര്‍ റശീദ്, ത്വാഹ, മുനീര്‍, അശ്റഫ് സഅദി, ഫൈസല്‍, ഖദീജ, ഫൗസിയ, അഫ്‌സത്.
രിഫാഈ നഗര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. നിര്യാണത്തില്‍ കേരള മുസ്ലിം ജമാഅത് ജില്ലാ കമിറ്റി അനുശോചിച്ചു.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Puthige, Died, Obituary, Accident, Accidental-Death, Driver died as autorickshaw overturns.
< !- START disable copy paste -->