അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന നാടക കലാകാരന്‍ മരിച്ചു
Jun 11, 2019, 11:08 IST
നീലേശ്വരം: (www.kasargodvartha.com 11.06.2019) അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന നാടക കലാകാരന്‍ മരിച്ചു. നീലേശ്വരം പൊടോത്തുരുത്തിയിലെ പി വി കോരന്‍ (68) ആണ് മരിച്ചത്. പൊടോതുരുത്തി എ കെ ജി സ്മാരക കലാവേദി അവതരിപ്പിച്ച നാടകങ്ങളിലൂടെ കലാ രംഗത്ത് പ്രവേശിച്ച കോരന്‍ ഒട്ടേറെ അമേച്വര്‍ പ്രൊഫഷണല്‍ നാടകങ്ങളിലും വേഷമിട്ടിട്ടുണ്ട്. ഏറെക്കാലം തേജസിനി പുഴയിലെ പൊടോതുരുത്തി ക്ലായിക്കോട് കടവിലെ കടത്തുകാരനായും ജോലി ചെയ്തിരുന്നു.
അറിയപ്പെടുന്ന ചെമ്പല്ലിക്കൂട് വിദഗ്ദ്ധനാണ്. മറ്റ് ജില്ലകളില്‍ നിന്ന് പോലും ആളുകള്‍ ചെമ്പല്ലിക്കൂട് നിര്‍മ്മാണത്തിനായി പൊടോത്തുരുത്തിയില്‍ കോരനെ തേടിയെത്താറുണ്ടായിരുന്നു. ഭാര്യ: വി മാധവി. മകന്‍: പി വി ഗിരീഷ് (സിവില്‍ പോലീസ് ഓഫീസര്‍, ചീമേനി). മരുമകള്‍: ശാലിമ കണിച്ചിറ. സഹോദരങ്ങള്‍: മാധവി പള്ളിക്കര, ആച്ച പൊടോതുരുത്തി, പരേതനായ അമ്പാടി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Neeleswaram, Treatment, Death, Obituary, Drama actor died after illness
< !- START disable copy paste -->