ജനകീയ ഡോക്ടര്‍ ഉമേഷ് അന്തരിച്ചു
Jul 27, 2018, 21:27 IST
കാസര്‍കോട്: (www.kasargodvartha.com 27.07.2018) ജനകീയ ഡോക്ടര്‍ ഉമേഷ് (72) അന്തരിച്ചു. വെള്ളിയാഴ്ച വൈകീട്ടോടെ മംഗ്ലൂരു സിറ്റി ആശുപത്രിയില്‍ വെച്ചായായിരുന്നു അന്ത്യം. ചൗക്കി ദേശീയ പാതയ്ക്ക് സമീപം ഉമേഷ് ക്ലിനിക്ക് എന്ന ആയുര്‍വ്വേദ ക്ലിനിക്ക് നടത്തിവന്നിരുന്നു. ഈ പ്രദേശത്തെ ജനങ്ങള്‍ എന്ത് അസുഖമുണ്ടായാലും ആദ്യം ഓടിയെത്തുന്നത് ഉമേഷിന്റെ അടുക്കലായിരുന്നു. ഇദ്ദേഹം നല്‍കുന്ന മരുന്ന് നാട്ടുകാര്‍ക്ക് ആശ്വാസമായിരുന്നു.
സ്വകാര്യ ആശുപത്രികള്‍ ചെറിയ അസുഖങ്ങള്‍ക്ക് പോലും ആയിരങ്ങള്‍ വാങ്ങുമ്പോഴാണ് ഡോ. ഉമേഷിന്റെ ചികിത്സയിലൂടെ നാട്ടുകാര്‍ രോഗശമനം നടത്തിവന്നത്. വെള്ളിയാഴ്ച പെട്ടന്ന് അസ്വസ്ഥനായ ഡോ. ഉമേഷിനെ മംഗ്ലൂരു സിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വൈകിട്ട് 4.15 മണിയോടെ മരണപ്പെടുകയായിരുന്നു. ഹോമിയോ വിഭാഗത്തിലും ബിരുദമെടുത്തിരുന്നു.
ഭാര്യ: സരസ്വതി, മക്കള്‍: ശൈലേഷ്, അവനീഷ്, വിമലേഷ്, ഭുവനശ്രീ, നൈനാശ്രി. മരുമക്കള്‍: മധുസൂദനന്‍, സുഹാസ്, രത്ണിത, വിജിത.
ഡോ. ഉമേഷിന്റെ ആകസ്മികമായ വിയോഗത്തില്‍ ഐ എന്‍ എല്‍ ചേരങ്കൈ ശാഖാ കമ്മറ്റി അനുശോചിച്ചു. ഡോക്ടര്‍ ഉമേഷിന്റെ ആകസ്മിക മരണം പ്രദേശത്തിന് തീരാ നഷ്ടമാണ് ഏത് പാതിരാത്രിയിലും വീട്ടില്‍ ചെന്നാല്‍ ഒരു മടിയുമില്ലാതെ വാതില്‍ തുറന്ന് രോഗശമനത്തിന് മരുന്ന് കുറിച്ച് തരുമായിരുന്നു പ്രായ ഭേദമന്യേ എല്ലാവരെയും ചികില്‍സിക്കുന്ന ഡോക്ടരുടെ വിയോഗം ചേരങ്കൈ പ്രദേശം ഒരു ഞെട്ടലോടെയാണ് കേട്ടത്. കുറച് ദിവസമായി അസുഖം കാരണം വിശ്രമത്തിലായിരുന്നു. ഡോക്ടറുടെ വിയോഗത്തില്‍ ഐ എന്‍ എല്‍ ചേരങ്കൈ ശാഖ പ്രസിഡന്റ് ഹസന്‍ കണ്ടാളം സെക്രട്ടറി സിദ്ദിഖ് ചേരങ്കൈ മുനീര്‍ കണ്ടാളം എന്നിവര്‍ അനുശോചിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, News, Obituary, Doctor, Chowki, Dr. Umesh Passes away
< !- START disable copy paste -->