പാവങ്ങളുടെ ഡോക്ടര്‍ ബേക്കലിലെ എം.എച്ച്. അബ്ദുല്‍ ഖാദര്‍ നിര്യാതനായി
Jan 4, 2015, 14:57 IST
ഉദുമ: (www.kasargodvartha.com 04.01.2015) പാവങ്ങളുടെ ഡോക്ടര്‍ എന്നറിയപ്പെട്ടിരുന്ന ബേക്കല്‍ ബിലാല്‍ നഗറിലെ ഡോ. എം.എച്ച്. അബ്ദുല്‍ ഖാദര്‍ (60) നിര്യാതനായി. ഞായറാഴ്ച രാവിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. ബേക്കല്‍ കോട്ടക്കുന്നില്‍ ക്ലിനിക്ക് നടത്തി വരികയായിരുന്നു. പാവപ്പെട്ട രോഗികളോട് പ്രത്യേക അനുകമ്പ കാട്ടിയിരുന്ന ഇദ്ദേഹം തുച്ഛമായ ഫീസ് മാത്രമാണ് രോഗികളില്‍ നിന്നു ഈടാക്കിയിരുന്നത്.
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, പെരിയ, ഉദുമ, കളനാട് പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ചിരുന്നു. പ്രമുഖ വ്യവസായിയായിരുന്ന പരേതനായ എം.ഹംസയുടെയും കുഞ്ഞായിസുവിന്റെയും മകനാണ്.
ഭാര്യ: സഫൂറ. മക്കള്‍: ഫാത്വിമ ഫിദ (ഖത്തര്‍), ശിബ ജബിന്‍ (അബുദാബി), സല്‍മാന്‍ ഫാരിസ് (മൂവാറ്റുപുഴ ബിലാലിയ എന്‍ജിനീയറിംഗ് കോളജ് വിദ്യാര്‍ത്ഥി). മരുമക്കള്‍: മുബാഷ് കണ്ണൂര്‍ (ഖത്തര്‍), മുഹമ്മദ് സജീര്‍ അതിഞ്ഞാല്‍ (അബുദാബി). സഹോദരങ്ങള്‍: എം.എച്ച്. ഇസ്മായില്‍, എം.എച്ച്. ഖാലിദ്, മൂസ, അബ്ദുര്‍ റഹ്മാന്‍, അലീമ, സഹീറ, സൗദ, പരേതയായ കുഞ്ഞാലിമ.
ഖബറടക്കം തിങ്കളാഴ്ച രാവിലെ 10 മണിയോടെ ബേക്കല്‍ ഹൈദ്രോസ് ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ നടക്കും.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
എയര്‍ ഇന്ത്യ വിമാനം റാഞ്ചുമെന്ന് ഫോണ്‍ സന്ദേശം; വിമാനത്താവളങ്ങളുടെ സുരക്ഷ ശക്തമാക്കി
Keywords: Kasaragod, Kerala, Uduma, died, Obituary, Bekal, Doctor, Dr. M.H. Abdul Khader passes away
Advertisement: