ആദ്യകാല ഹോമിയോ ഡോക്ടർ കെ പി സുധാകരൻ നായർ നിര്യാതനായി
Aug 17, 2021, 12:29 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 17.08.2021) ആദ്യകാല ഹോമിയോ ഡോക്ടർ കാഞ്ഞങ്ങാട് സൗതിലെ കെ പി സുധാകരൻ നായൻ (71) നിര്യാതനായി. ജില്ലാ ഹോമിയോ മെഡികൽ ഓഫീസർ ആയാണ് സെർവീസിൽ നിന്നും വിരമിച്ചത്. ജില്ലക്കകത്തും പുറത്ത് നിന്നുമായി നിരവധി ആളുകൾ ഡോക്ടറുടെ സേവനം തേടി കാഞ്ഞങ്ങാട്ട് വന്നിരുന്നു. ഏതാനും മാസങ്ങളായി അസുഖബാധിതനായി ആശുപത്രിയിലും വീട്ടിലുമായി ചികിത്സയിലായിരുന്നു,
നിരവധി ക്ഷേത്ര-തറവാടുകളുടെ ഭാരവാഹിയായും, മറ്റു സമുദായിക സഹകരണ സംഘടനകളുടെ തലപ്പത്തും പ്രവർത്തിച്ചിരുന്നു. സാംസ്‌കാരിക- ആധ്യാത്മിക പരിപാടികൾ നാട്ടിൽ നടക്കുമ്പോൾ എല്ലാ കാര്യങ്ങൾക്കും നാട്ടുകാർ ചുക്കാൻ ഏൽപിച്ചിരുന്നത് ഇദ്ദേഹത്തെ ആയിരുന്നു,
കെട്ടിടമില്ലാതിരുന്ന സൗത് പോസ്റ്റ് ഓഫീസിന് വിലാസം നഷ്ടപ്പെടും എന്ന ഘട്ടത്തിൽ സൗതിലെ പോസ്റ്റ് ഓഫീസിനുവേണ്ടി കണ്ണായ സ്ഥലം വിട്ടു നൽകിയത് ഇദ്ദേഹത്തിന്റെ സേവന പ്രവർത്തനങ്ങളിൽ ഒന്ന് മാത്രമാണ്.
ഭാര്യ: പ്രമീള. മക്കൾ: ഡോ. വിവേക് സുധാകരൻ, ശ്രുതി സുധാകരൻ.
Keywords: Kasaragod, Kerala, Kanhangad, News, Homeo, Doctor, Died, Death, Obituary, Dr. KP Sudhakaran Nair passed away.
< !- START disable copy paste -->