city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഡോ. എം.ഡി. ബല്ലാള്‍ നിര്യാതനായി

കാസര്‍കോട്: കാസര്‍കോട്ടെ പ്രഗല്‍ഭ ഡോ. എം.ഡി. ബല്ലാള്‍ (66) നിര്യാതനായി. ശനിയാഴ്ച രാവിലെ 7.30 മണിയോടെ തളങ്കര മാലിക് ദീനാര്‍ ആശുപത്രിയിലായിരുന്നു അന്ത്യം. അസുഖ ബാധിതനായി വീട്ടില്‍ ചികിത്സയിലായിരുന്ന ഡോക്ടറെ വെള്ളിയാഴ്ച രാത്രി അസുഖം മൂര്‍ച്ഛിച്ച് ആശുപത്രിയിലേക്ക് മാറ്റിയതായിരുന്നു.

30 വര്‍ഷത്തോളമായി തളങ്കര കടവത്തായിരുന്നു താമസം. തെരുവത്ത് ക്ലിനിക്ക് നടത്തിവരികയായിരുന്നു. 1947 നവംബര്‍ 10ന് ഉഡുപ്പി പെരഡൂര്‍ ഗ്രാമത്തില്‍ ആലങ്കാര്‍ നാരായണ ഹെഗ്‌ഡെയുടേയും ഹെബ്രിബീടു ഭാരിജാക്ഷി ബള്ളാള്‍ത്തിയുടേയും മകനായി ജനിച്ച ഡോ. ബല്ലാള്‍ ദാവണ്‍ഗരെ ജെ.ജെ.എം. മെഡിക്കല്‍ കോളജില്‍ നിന്നാണ് എം.ബി.ബി.എസ്. ബിരുദം കരസ്ഥമാക്കിയത്. 1980 മെയില്‍ മാലിക് ദീനാര്‍ ചാരിറ്റബിള്‍ ഹോസ്പിറ്റലില്‍ മെഡിക്കല്‍ ഓഫീസറായി ജോലിയില്‍ പ്രവേശിച്ചു.

1981 നവംബറില്‍ അവിടെനിന്ന് രാജിവെച്ച് തളങ്കര തെരുവത്ത് ക്ലിനിക്ക് ആരംഭിച്ച് രോഗികളെ പരിശോധിച്ചുവരികയായിരുന്നു. 1987 നബംവര്‍ മുതല്‍ 1989 നബംവര്‍ വരെ മാലിക് ദീനാര്‍ ആശുപത്രിയില്‍ രാത്രി ഡ്യൂട്ടി ചെയ്തു. എട്ട് വര്‍ഷത്തോളം ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ വൈസ് പ്രസിഡന്റായും 10 വര്‍ഷം ജില്ലാ ക്രിക്കറ്റ് സെലക്ഷന്‍ കമ്മിറ്റി മെമ്പറായും സേവനം അനുഷ്ഠിച്ചു. 34 വര്‍ഷത്തോളം ആതുരസേവന രംഗത്ത് പ്രവര്‍ത്തിച്ച ഇദ്ദേഹം ജനകീയ ഡോക്ടര്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്.

പഠനത്തോടൊപ്പം സ്‌പോര്‍ട്‌സിലും മികവ് പുലര്‍ത്തിയ ഡോക്ടറെത്തേടി നിരവധി അംഗീകാരങ്ങളും പുരസ്‌കാരങ്ങളും എത്തി. 2004ല്‍ ആതുരസേവന രംഗത്തെ മികവ് പരിഗണിച്ച് തെരുവത്ത് സംസം എഡ്യുക്കേഷന്‍ ട്രസ്റ്റ് ഇദ്ദേഹത്തെ ആദരിച്ചു. 2005ല്‍ കേരള മുസ്ലിം കള്‍ചറല്‍ സെന്റര്‍ ഏര്‍പെടുത്തിയ ടി. ഉബൈദ് അവാര്‍ഡ് ഇദ്ദേഹത്തിനായിരുന്നു. 2007ല്‍ തളങ്കര അബ്ദുല്ല കുഞ്ഞി സ്മാരക പുരസ്‌കാരം, 2009-10 വര്‍ഷത്തിലെ റോട്ടറി ക്ലബ്ബ് വൊക്കേഷണല്‍ എക്‌സലന്റ് അവാര്‍ഡ്, 2012ല്‍ തനിമ കലാസാഹിത്യ വേദിയുടെ ആതുര സേവനത്തിനുള്ള അവാര്‍ഡ്, 2013ല്‍ ബ്ലേസ് തളങ്കര ഏര്‍പെടുത്തിയ എക്‌സലന്‍സി അവാര്‍ഡ് എന്നിവ ഇദ്ദേഹത്തെ തേടിയെത്തി. പള്ളിക്കാല്‍ ക്രിക്കറ്റ് ക്ലബ്ബും ഇദ്ദേഹത്തെ ആദരിച്ചിരുന്നു.

ഡോ. എം.ഡി. ബല്ലാള്‍ നിര്യാതനായിഭാര്യ: ഗിരിജ മോഹന്‍ദാസ്. മക്കള്‍: വിശ്വദാസ് ബള്ളാള്‍ (ദുബൈ), ദീപ അരുണ്‍ (ലണ്ടന്‍). മരുമകന്‍: ജെ.എം. അരുണ്‍ (ലണ്ടന്‍). പേരക്കുട്ടി അനുഷ്‌ക്ക അരുണ്‍. സഹോദരങ്ങള്‍: പരേതനായ ഡോ. എച്ച്.ആര്‍. ബള്ളാള്‍ (നെഫ്രോളജിസ്റ്റ് യു.എസ്.എ.), ഡോ. എച്ച്.ഡി. ബള്ളാള്‍ (റിട്ട. സൂപ്രണ്ട്, വിക്ടോറിയ ഹോസ്പിറ്റല്‍ ബാംഗ്ലൂര്‍), എച്ച്.ജി. ബള്ളാള്‍ (വ്യവസായി മംഗലാപുരം), പരേതനായ ഡോ. വി.പി. ബള്ളാള്‍ (ഗൈനക്കോളജിസ്റ്റ് മൈസൂര്‍), ഡോ. എച്ച്. ഹേമചന്ദ്ര ബള്ളാള്‍, മണിപ്പാലിലെ ശിശുരോഗവിദഗ്ദ്ധന്‍ ഡോ. എം.ഡി. ഹെഗ്‌ഡെയുടെ ഭാര്യ എച്ച്. സരോജ എം. ഹെഗ്‌ഡെ.

തെരുവത്തെ വീട്ടില്‍ കിടത്തിയിരിക്കുന്ന മൃതദേഹം വിദേശത്തുള്ള മക്കളും ബന്ധുക്കളും എത്തിയതിന് ശേഷം സംസ്‌ക്കരിക്കും. നിരവധി പേര്‍ വീട്ടിലെത്തി ഡോക്ടര്‍ക്ക് അന്ത്യാഞ്ജലി അര്‍പിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Obituary, Kasaragod, Kerala, Doctor, Dr. Ballal Hegde passes away, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia