Death | ഗൃഹനാഥനെ ജോലി ചെയ്യുന്ന വീട്ടിലെ ചവിട്ടുപടിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
● അടുക്കള ഭാഗത്തെ ചവിട്ടുപടിയിലാണ് മൃതദേഹം കണ്ടെത്തിയത്.
● മൃതദേഹം പോസ്റ്റുമോര്‍ടത്തിനായി ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി.
കാസര്‍കോട്: (KasargodVartha) ജോലിക്കാരനെ വീട്ടിലെ അടുക്കള ഭാഗത്തെ ചവിട്ടുപടിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളരിക്കുണ്ട് ചുള്ളിക്കരയിലെ കണ്ണന്‍ (60) ആണ് മരിച്ചത്. സംഭവത്തില്‍ മകന്‍ കെ പ്രദീപിന്റെ പരാതിയില്‍ രാജപുരം പൊലീസ് കേസെടുത്തു.
ഡിസംബര്‍ 10ന് വൈകുന്നേരം മൂന്ന് മണിക്കും 11ന് രാവിലെ എട്ടു മണിക്കും ഇടയിലാണ് മരണം നടന്നതെന്ന് സംശയിക്കുന്നതായി എഫ്‌ഐആറില്‍ പറയുന്നു. കണ്ണന്‍ ജോലി ചെയ്യുന്ന ചുള്ളിക്കരയിലെ സുനിലിന്റെ വീടിന്റെ അടുക്കള ഭാഗത്തെ ചവിട്ടുപടിയിലാണ് മൃതദേഹം കണ്ടെത്തിയത്.
പരേതരായ വെളുത്തന്‍-കൊറുമ്പി ദമ്പതികളുടെ മകനാണ്. ഭാര്യ: ജാനകി. മക്കള്‍: പ്രസീന, പ്രദീപ്, പ്രദീഷ്, പ്രീത. മരുമക്കള്‍: രമേശന്‍, ലക്ഷ്മി. സഹോദരങ്ങള്‍: ശങ്കരന്‍, ഗോപാലന്‍, അമ്പാടി, കല്യാണി, പരേതരായ രാമന്‍, കൊട്ടന്‍, തിരുമ, മീനാക്ഷി. മൃതദേഹം പോസ്റ്റുമോര്‍ടത്തിനായി ജനറല്‍ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി.
#unnaturaldeath #domesticworker #Kerala #India #policeinvestigation #deathmystery