കാഞ്ഞങ്ങാട്ട് പ്രാക്ടീസ് ചെയ്യുന്ന ഡോക്ടറെ മാണ്ഡ്യയിലെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി
● മൈസൂരു സ്വദേശിയായ ഡോ. സുഖ്ദേവ് ആണ് മരിച്ചത്.
● കഴിഞ്ഞ 15 വർഷമായി കാഞ്ഞങ്ങാട്ടെ വിവിധ സെൻ്ററുകളിൽ പ്രാക്ടീസ് ചെയ്യുന്നു.
● കാഞ്ഞങ്ങാട് പത്മ പോളിക്ലിനിക്കിലെ സ്ഥിരം കാർഡിയോ വിഷൻ വിദഗ്ദ്ധനാണ് അദ്ദേഹം.
● മംഗ്ളൂരിൽ നിന്നും നിത്യവും കാഞ്ഞങ്ങാട്ടെത്തി സേവനം നടത്തുകയായിരുന്നു പതിവ്.
● മകൾ സുള്ള്യ മെഡിക്കൽ കോളജിലെ വിദ്യാർത്ഥിനിയാണ്.
● ആറാം ക്ലാസിൽ പഠിക്കുന്ന മകനുമുണ്ട്.
കാഞ്ഞങ്ങാട്: (KasargodVartha) നഗരത്തിലെ വിവിധ സ്കാനിംഗ് സെൻററുകളിൽ പ്രാക്ടീസ് ചെയ്യുന്ന ഡോക്ടറെ മാണ്ഡ്യയിലെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി.
മാണ്ഡ്യയിലെ ലോഡ്ജിൽ
വെള്ളിയാഴ്ച (27.02.2026) ഉച്ചയോടെയാണ് മൈസൂരിനടുത്തുള്ള മാണ്ഡ്യയിലെ ലോഡ്ജിൽ ഡോ. സുഖ്ദേവിനെ (54) മരിച്ച നിലയിൽ കണ്ടെത്തിയത്. മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിലായിരുന്നുവെന്നാണ് വിവരം.
15 വർഷമായി കാഞ്ഞങ്ങാട്ട്
മൈസൂരു സ്വദേശിയായ ഡോക്ടർ കഴിഞ്ഞ 15 വർഷമായി കാഞ്ഞങ്ങാട്ടെ വിവിധ സ്കാനിംഗ് സെൻ്ററുകളിലായി പ്രാക്ടീസ് നടത്തി വരികയാണ്. മംഗ്ളൂരിൽ നിന്നും നിത്യവും കാഞ്ഞങ്ങാട്ടെത്തി സേവനത്തിന് ശേഷം തിരിച്ച് പോകുകയാണ് രീതി. കാഞ്ഞങ്ങാട് പത്മ പോളിക്ലിനിക്കിലെ സ്ഥിരം കാർഡിയോ വിഷൻ വിദഗ്ദ്ധനാണ് അദ്ദേഹം. കുറേക്കാലം വെള്ളിക്കോത്ത് വാടക വീടെടുത്ത് താമസിച്ചിരുന്നു.
കുടുംബം
ഡോക്ടറുടെ മകൾ സുള്ള്യ മെഡിക്കൽ കോളജിലെ എംബിബിഎസ് വിദ്യാർത്ഥിനിയാണ്. ആറാം ക്ലാസിൽ പഠിക്കുന്ന മകനുമുണ്ട്.
(ശ്രദ്ധിക്കുക: സ്വയം ജീവനൊടുക്കുന്നത് ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 14416)
കാഞ്ഞങ്ങാട്ട് പ്രാക്ടീസ് ചെയ്യുന്ന ഡോക്ടറെ മാണ്ഡ്യയിലെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഈ വാർത്ത ഷെയർ ചെയ്യൂ. പുതിയ വാർത്തകൾ സമയബന്ധിതമായി അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക. പുതിയ അപ്‌ഡേറ്റുകൾ ഉടൻ ലഭിക്കാൻ ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക.
Article Summary: Dr. Sukhdev, a doctor who had been practicing in Kanhangad for 15 years, was found lifeless in a lodge in Mandya.
#Kanhangad #KasaragodNews #LocalNews #KeralaNews #DoctorDeath #MandyaNews






