ധീവര സഭ നേതാവ് ഡി എല്‍ പി നാരായണന്‍ നിര്യാതനായി
Oct 29, 2015, 13:21 IST
നീലേശ്വര: (www.kasargodvartha.com 29/10/2015) ധീവര സഭ സംസ്ഥാന കൗണ്‍സിലറും ധീവര സഭ ജില്ലാ കമ്മിറ്റി അംഗവുമായ ഡി എല്‍ പി നാരായണന്‍ നിര്യാതനായി. നീലേശ്വരം മരക്കാപ്പ് കടപ്പുറം മുക്കുവ സമാജത്തിന് സമീപത്തെ വസതിയിലായിരുന്നു അന്ത്യം. അസുഖത്തെ തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തിലായിരുന്നു. ധീവര സഭ സ്ഥാപിച്ചത് മുതല്‍ സംസ്ഥാന കമ്മിറ്റിയിലെ ദീര്‍ഘകാല സജീവ സാന്നിദ്ധ്യമായിരുന്നു. താലുക്ക് പ്രസിഡന്റ് എന്ന നിലയിലും ജില്ലാ കമ്മിറ്റി അംഗം എന്ന നിലയിലും നേതൃനിരയില്‍ പ്രവര്‍ത്തിച്ചിരുന്നു.
തൈകടപ്പുറത്തെ കെ വി വിലാസിനിയാണ് ഭാര്യ. മക്കള്‍: കെ വി വീണ, കെ വി വീനു, കെ വി വിദ്യ, കെ വി വിനിഷ്. മരുമക്കള്‍: കെ. സുരി, സന്തോഷ്, ടി പി രജി, എ സുജ.
ധീവര സഭ സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. യു എസ് ബാലന്‍ന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അനുശോചന യോഗത്തില്‍ ധീവര സഭ ജില്ലാ പ്രസിഡന്റ് കെ സുനി, ജില്ലാ സെക്രട്ടറി കെ രവീന്ദ്രന്‍, ഹൊസ്ദുര്‍ഗ് താലുക്ക് പ്രസിഡന്റ് മുട്ടത്തു രാഘവന്‍, സെക്രട്ടറി കെ മനോഹരന്‍, കാസര്‍കോട് താലുക്ക് പ്രസിഡന്റ് കെ എ മാധവന്‍, സെക്രട്ടറി കെ ശംഭു ബേക്കല്‍, സംസ്ഥാന കൗണ്‍സില്‍ അംഗം കെ എസ് ആനന്ദന്‍ എന്നിവര്‍ സംസാരിച്ചു.
Keywords: DLP Narayanan passes away, Obituary, Obituary, Kerala, Kasaragod, Nileshwaram