city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അമിതമദ്യപാനത്തെ തുടര്‍ന്ന് മധ്യവയസ്കന്‍ മരിച്ചു


അമിതമദ്യപാനത്തെ തുടര്‍ന്ന്  മധ്യവയസ്കന്‍ മരിച്ചു
രാജപുരം: വ്യാജ മദ്യ കേന്ദ്രത്തിന് സമീപം വഴിയില്‍ മധ്യവയസ്കനെ മരിച്ച നിലയില്‍ കണ്ടെത്തി. കള്ളാര്‍ പൂടംകല്ലിലെ ടി.കെ.രാമചന്ദ്രനെയാണ് (47) തിങ്കളാഴ്ച രാത്രി മരിച്ച നിലയില്‍ കണ്ടെത്തിയത്. അമിതമായി മദ്യപിച്ച ശേഷം തറവാട് വീട്ടിലേക്ക് പോകുമ്പോള്‍ രാമചന്ദ്രന്‍ കുഴഞ്ഞ് വീഴുകയായിരുന്നു.  ഉടന്‍ തന്നെ രാമചന്ദ്രന്‍ മരണപ്പെടുകയും ചെയ്തു. വിവരമറിഞ്ഞ് രാജപുരം പോലീസെത്തി ഇന്‍ക്വസ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്മോര്‍ട്ടത്തിനായി ജില്ലാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അമിതമായി മദ്യപിച്ചതാണ് രാമചന്ദ്രന്റെ മരണത്തിന് കാരണമെന്ന് വ്യക്തമായി. രാമചന്ദ്രനെ ഭാര്യ മാസങ്ങള്‍ക്ക് മുമ്പ് ഉപേക്ഷിച്ചുപോയിരുന്നു.

Keywords: Obituary, Rajapuram, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia