 |
Abdul Nasar |
കാസര്‍കോട്: സെക്യൂരിറ്റി ഗാര്‍ഡിനെ റെയില്‍വേ പാലത്തിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തി. തയലങ്ങാടി പള്ളം റെയില്‍വെ ഗേറ്റിന് സമീപമാണ് കണ്ണൂര്‍ താഴെചൊവ്വ ബേക്കില പീടികയിലെ 54 പി.പി ഹൗസില്‍ ടി.പി മുഹമ്മദിന്റെ മകന് ഇ. വി അബ്ദുല്‍ നാസറിനെ(50) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച വൈകിട്ട് അഞ്ച് മണിയോടെ സ്പെഷ്യല്‍ ഡ്യൂട്ടിക്കെത്തിയ പോലീസുകാരാണ് അവശനിലയില്‍ റെയില്‍വെ ട്രാക്കില്‍ കിടക്കുകയായിരുന്ന നാസറിനെ കണ്ടത്. തുടര്‍ന്ന് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണപ്പെട്ടിരുന്നു. നിസാ സെക്യൂരിറ്റി സര്‍വ്വീസിന്റെ തിരിച്ചറിയല്‍ കാര്‍ഡ് ഇദ്ദേഹത്തിന്റെ പക്കല്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. കാസര്‍കോട്ടെ ഒരു സ്ഥാപനത്തില്‍ സെക്യൂരിറ്റി ജോലി ചെയ്തിരുന്ന നാസര്‍ റെയില്‍വെ സ്റ്റേഷനിലേക്ക് പോകുമ്പോള്‍ കുഴഞ്ഞു വീണതായാണ് ദൃക്സാക്ഷികള്‍ പറയുന്നത്. വൈകിട്ട് 4.50 നുള്ള ചെന്നൈ മെയിലിന് പോകാനായിരിക്കാം ഇദ്ദേഹം വന്നതെന്നാണ് സംശയിക്കുന്നത്.
Keywords: Kasaragod, Security, Police, Railway, kasaragodvartha, kasaragodnews.