ദന്തല്‍ കോളജ് വിദ്യാര്‍ഥിനി കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍
Jan 11, 2017, 15:32 IST
നീലേശ്വരം: (www.kasargodvartha.com 11.01.2017) ദന്തല്‍ കോളജ് വിദ്യാര്‍ഥിനിയെ വീട്ടിനകത്തെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നീലേശ്വരം ചിറപ്പുറം പാലക്കാട്ടെ മധു-ശാന്ത ദമ്പതികളുടെ മകളും പരിയാരം മെഡിക്കല്‍ കോളജിലെ മൂന്നാംവര്‍ഷ ബി ഡി എസ് വിദ്യാര്‍ഥിനിയുമായ അമിതയെ(21)യാണ് ബുധനാഴ്ച രാവിലെ 10 മണിയോടെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. അമിതയുടെ പിതാവ് ഗള്‍ഫിലാണ്.
മാതാവ് ശാന്ത കുളിക്കാന്‍ പോയ സമയത്താണ് സംഭവം. കുളികഴിഞ്ഞെത്തിയ ശാന്ത മകളെ വിളിച്ച് കിടപ്പുമുറിയിലെത്തിയപ്പോഴാണ് സീലിംഗ് ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. നിലവിളി കേട്ട് ഓടിയെത്തിയ പരിസരവാസികള്‍ ഷാള്‍ അറുത്തുമാറ്റി യുവതിയെ ഉടന്‍ തന്നെ നീലേശ്വരം തേജസ്വിനി സഹകരണാശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ബുധനാഴ്ച ഫീസടക്കാന്‍ കോളജിലേക്ക് പോകാനിരിക്കെയാണ് അമിതയുടെ മരണം. നീലേശ്വരം പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഏക സഹോദരിയായ അമൃത നീലേശ്വരത്തെ മെഡിക്കലിലെ ഫാര്‍മസിസ്റ്റാണ്.
Keywords: Kerala, kasaragod, Student, Death, Obituary, College, Nileshwaram, Kanhangad, suicide, Amitha, Dental College, Hospital,Dental college student found dead hanging