city-gold-ad-for-blogger
Aster MIMS 10/10/2023

കോവിഡിന് പിന്നാലെ ഡെങ്കിപ്പനി ഭീഷണിയും; മഴക്കാലപൂർവ ശുചീകരണം താളം തെറ്റി; അസുഖം ബാധിച്ച് വീട്ടമ്മ മരിച്ചു

കാഞ്ഞങ്ങാട്: (www.kasargodvartha.com 17.05.2021) കോവിഡിനൊപ്പം ഡെങ്കിപ്പനിയും രൂക്ഷമായതോടെ ജനങ്ങൾ ആശങ്കയിൽ. മഴക്കാലപൂർവ്വ ശുചീകരണം താളം തെറ്റിയതോടെ കോവിഡിനെപ്പം പകർച്ചവ്യാധികളും ജനങ്ങളുടെ ജീവനെടുക്കുന്ന അവസ്ഥയിലേക്ക് നീങ്ങുകയാണ്. കോവി ഡിനൊപ്പം പകർച്ചവ്യാധികൾ തടയാനുള്ള സമയം ആരോഗ്യ പ്രവർത്തകർക്ക് ലഭിക്കാത്തതും പ്രശ്നം സങ്കീർണ്ണമാക്കുന്നു.

കാഞ്ഞങ്ങാട്ട് അസുഖം ബാധിച്ച് വീട്ടമ്മ മരിച്ചു. മെഡികല്‍ റെപ്രസന്റേറ്റീവ് ആയ കാഞ്ഞങ്ങാട് മാവുങ്കാൽ മൂലക്കണ്ടം ‘വൃന്ദാവനത്തില്‍ ‘ പി രാജ്മോഹന്‍ നായരുടെ ഭാര്യ എ വി ശ്രീഷ (45) ആണ് മരിച്ചത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

കോവിഡിന് പിന്നാലെ ഡെങ്കിപ്പനി ഭീഷണിയും; മഴക്കാലപൂർവ ശുചീകരണം താളം തെറ്റി; അസുഖം ബാധിച്ച് വീട്ടമ്മ മരിച്ചു


കണ്ണൂര്‍ വരത്തെ നാരായണന്‍ നമ്പ്യാർ - സരോജിനിയമ്മ ദമ്പതികളുടെ മകളാണ്. മക്കള്‍: എ വി ചൈത്ര (എഞ്ചിനീയറിങ് വിദ്യാര്‍ഥി വിമല്‍ജ്യോതി ചെമ്പേരി ), രാജശ്രീ (വിദ്യാർഥി സരസ്വതി വിദ്യാമന്ദിരം നെല്ലിത്തറ).

സഹോദരങ്ങള്‍: എ വി രാജേഷ് (ഇന്ത്യന്‍ ആര്‍മി ഡല്‍ഹി ), എ വി സന്തോഷ് (വലിയന്നൂര്‍ സെര്‍വീസ് ബാങ്ക്), എ വി ജിഷ (അഴീക്കോട്).

സംസ്‌കാരം മാവുങ്കാൽ മൂലക്കണ്ടത്തെ വീട്ടുവളപ്പില്‍.



ഡെങ്കിപ്പനിക്കെതിരെ ജാഗ്രത പാലിക്കണം

പെട്ടെന്നുളള കഠിനമായ, അസഹ്യമായ തലവേദന, കണ്ണുകള്‍ക്കു പിറകില്‍ വേദന, സന്ധികളിലും പേശികളിലും വേദന, അഞ്ചാംപനി പോലെ നെഞ്ചിലും മുഖത്തും തടിപ്പ് എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. പകല്‍ നേരങ്ങളില്‍ കടിക്കുന്ന ഈഡിസ് കൊതുകകളാണ് രോഗം പരത്തുന്നത്. ശുദ്ധജലത്തില്‍ മുട്ടയിടുന്ന ഇത്തരംകൊതുകുകളുടെ പ്രജനനം തടയുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്.

ശ്രദ്ധിക്കാന്‍

1) ഈഡിസ് കൊതുകുകള്‍ സാധാരണയായി മുട്ടയിട്ടു വളരുന്ന സ്ഥലങ്ങളായ ചിരട്ട, ടയര്‍, കുപ്പി, ഉരകല്ല്, ഉപയോഗശൂന്യമായ പാത്രങ്ങള്‍, വെള്ളംകെട്ടി നില്‍ക്കാവുന്ന മറ്റു സാധനങ്ങള്‍ തുടങ്ങിയവ ശരിയായ രീതിയില്‍ സംസ്‌കരിക്കുകയോ വെള്ളംവീഴാത്ത സ്ഥലങ്ങളില്‍ സൂക്ഷിക്കുകയോ ചെയ്യുക.

2) ഫ്രിഡ്ജിന്റെ പുറകിലെ ട്രേ, ചെടിച്ചട്ടിക്കടിയില്‍ വെക്കുന്ന പാത്രം, പൂക്കള്‍ /ചെടികള്‍ എന്നിവ ഇട്ടുവെക്കുന്ന പാത്രം, ടെറസ്, ടാങ്ക് മുതലായവയില്‍ നിന്നും ആഴ്ചയിലൊരിക്കല്‍ വെള്ളം ഊറ്റിക്കളയുക.

3) ജലം സംഭരിച്ചുവെക്കുന്ന ടാങ്കുകളും പാത്രങ്ങളും സിമന്റ് തൊട്ടികളും മറ്റും കൊതുക കടക്കാത്ത വിധം മൂടിവെക്കുക. ഇതിനായി അടപ്പുകളോ കൊതുകു വലയോ അല്ലെങ്കില്‍ സാധാരണ തുണിയോ ഉപയോഗിക്കാവുന്നതാണ്. ഇവയിലെവെള്ളം ആഴ്ചയിലൊരിക്കല്‍ ചോര്‍ത്തിക്കളഞ്ഞു ഉള്‍വശം ഉരച്ചുകഴുകി ഉണക്കിയശേഷംവീണ്ടും നിറയ്ക്കുക.

4) മരപ്പൊത്തുകള്‍ മണ്ണിട്ടുമൂടുക.

5) വാഴപ്പോളകളിലും, പൈനാപിള്‍ചെടിയുടെ പോളകളിലുംവെള്ളം കെട്ടിക്കിടക്കാന്‍ അനുവദിക്കാതിരിക്കുക

6) എലി, അണ്ണാന്‍ മുതലായ ജന്തുക്കള്‍ തുരന്നിടുന്ന നാളികേരം,

7) കൊകോ കായ്കള്‍എന്നിവ ആഴ്ചയിലൊരിക്കല്‍ കത്തിച്ചു കളയുകയോ കുഴിച്ചിടുകയോ ചെയ്യുക.

8) റബര്‍ തോട്ടങ്ങളില്‍ റബര്‍പാല്‍ ശേഖരിക്കുവാന്‍ വച്ചിട്ടുള്ള ചിരട്ട / കപ് എന്നിവ കമഴ്ത്തി വെക്കുക.

9) അടയ്ക്കാതോട്ടങ്ങളില്‍ വീണു കിടക്കുന്ന പാള ആഴ്ചയിലൊരിക്കല്‍ ശേഖരിച്ച് കത്തിച്ചു കളയുക.

10) ടയര്‍ ഡിപോകളിലും ഗാരേജുകളിലും സൂക്ഷിച്ചിരിക്കുന്ന ടയറുകള്‍ വെള്ളം വീഴാത്ത സ്ഥലത്തേക്ക് മാറ്റി വെക്കുക. ഉപയോഗ ശൂന്യമായടയറുകളില്‍ സുഷിരങ്ങളിട്ടോ മണ്ണിട്ടു നിറച്ചോവെള്ളം കെട്ടിനില്‍ക്കാതെ നോക്കുക.

11) മുളം കുറ്റികള്‍ വെള്ളംകെട്ടി നില്‍ക്കാത്തവണ്ണം വെട്ടിക്കളയുകയോ അവയില്‍ മണ്ണിട്ടു മൂടുകയോ ചെയ്യുക.

12) ടാര്‍പോളിന്‍, പ്ലാസ്റ്റിക് ഷീറ്റുകള്‍എന്നിവയില്‍വെള്ളംകെട്ടി നില്‍ക്കാന്‍ അനുവദിക്കാതിരിക്കുക

13) മഴക്കാലത്ത് ടെറസിനു മുകളിലും സണ്‍ഷേഡിലും വെള്ളംകെട്ടി നില്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക

14) വീടിന്റെ പരിസരത്തും പുരയിടങ്ങളിലും കാണുന്ന കുഴികള്‍ മണ്ണിട്ടുമൂടുക. അല്ലെങ്കില്‍ ചാൽകീറി വെള്ളംവറ്റിച്ചുകളയുക.

15) ഓടകളിലും ചാലുകളിലും വെള്ളം സുഗമമായി ഒഴുകിപ്പോകുന്നതിനായി ചപ്പുചവറുകളും മണ്ണും മറ്റും കാലാകാലങ്ങളില്‍ നീക്കംചെയ്യുക.

16) വീടിനു ചുറ്റുംകാണുന്ന പാഴ്‌ചെടികള്‍, ചപ്പുചവറുകള്‍ എന്നിവ നീക്കംചെയ്യുക.

17) കിണറുകള്‍, കുളങ്ങള്‍, ടാങ്കുകള്‍, ഫൗണ്‍ഡേഷനുകള്‍, താല്‍ക്കാലിക ജലാശയങ്ങള്‍ മുതലായവയില്‍ കൂത്താടി ഭോജി മത്സ്യങ്ങളായ മാനത്തുകണ്ണി, ഗപി, ഗംബൂസിയ തുടങ്ങിയവയെ നിക്ഷേപിക്കുക.

18) ഈഡിസ് കൊതുകിന്റെ കടിയേല്‍ക്കാതിരിക്കാന്‍ പകല്‍സമയത്ത് ഉറങ്ങുന്നവര്‍ കൊതുകുവല ഉപയോഗിക്കുക. കീടനാശിനിയില്‍ മുക്കിയ കൊതുകുവല ഉപയോഗിക്കുന്നതാണ് ഏറെ ഉത്തമം.

19) കൊതുകിനെ അകറ്റുവാന്‍ കഴിവുള്ള ലേപനങ്ങള്‍ ദേഹത്ത് പുരട്ടുക.

20) ശരീരം നന്നായിമൂടിയിരിക്കുന്ന വസ്ത്രങ്ങള്‍ ധരിക്കുക.

21) ജനല്‍, വാതില്‍, വെന്റിലേറ്റര്‍മുതലായവയില്‍കൊതുകു കട ക്കാതെ വല ഘടിപ്പിക്കുക.

Keywords: Kanhangad, Kerala, News, Malayalam, Fever, Death, Obituary, Cleaning, Health, Health-Department, Headache, Dengue threat with Covid; Pre-monsoon cleaning goes awry; Housewife died due to illness.
< !- START disable copy paste -->


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia