ഡെങ്കിപ്പനി ബാധിച്ച് ജില്ലയില്‍ ഒരാള്‍കൂടി മരിച്ചു
Jul 3, 2016, 20:47 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 04/07/2016) ജില്ലയില്‍ ഡെങ്കിപ്പനി ബാധിച്ചു ചികിത്സയിലായിരുന്ന ഒരാള്‍കൂടി മരിച്ചു. രാജപുരം കൊട്ടോടി ഗ്രാഡിപ്പള്ളയിലെ ഈറ്റയ്ക്കച്ചാലില്‍ ചാക്കോയുടെ മകന്‍ സിബി ചാക്കോ(33)യാണ് മരിച്ചത്. സംസ്‌ക്കാരം തിങ്കളാഴ്ച വൈകുന്നേരം മൂന്നിന് കൊട്ടോടി സെന്റ് സേവ്യേഴ്‌സ് പള്ളിയില്‍.
ഷാര്‍ജയില്‍ ജോലി ചെയ്തിരുന്ന സിബി ഒരു മാസം മുമ്പാണ് അവധിക്ക് നാട്ടിലെത്തിയത്. ഡെങ്കിപ്പനി ബാധിച്ചതിനെതുടര്‍ന്നു ഒരാഴ്ച്ച മുമ്പാണ് യുവാവിനെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മാതാവ്: ചിന്നമ്മ. ഭാര്യ: ഡെന്യ. ഒരു മകളുണ്ട്. ഏക സഹോദരി ബിന്ദു.
Keywords: Rajapuram, Obituary, Kasaragod, Kerala, Dengue fever: one more died, Cibi Chacko