ഡങ്കിപ്പനി: അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു
Jun 14, 2016, 09:30 IST
കാസര്‍കോട്: (www.kasargodvartha.com 14/06/2016) ഡങ്കിപ്പനി ബാധിച്ച് മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. മഞ്ചേശ്വരം സ്വദേശിയും ബംഗളൂരുവില്‍ താമസക്കാരുമായ ശ്രീധര- സഹന ദമ്പതികളുടെ മകള്‍ വൈഷ്ണവി (11) ആണ് മരിച്ചത്. വേനല്‍ അവധിയാഘോഷിക്കാനായി നുള്ളിപ്പാടിയിലെ മുത്തശ്ശിയുടെ വീട്ടിലെത്തിയതായിരുന്നു.
ഇവിടെ വെച്ച് പനി ബാധിച്ച വൈഷ്ണവിയെ കാസര്‍കോട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ ഡങ്കിപ്പനിയാണെന്ന് വ്യക്തമായി. തുടര്‍ന്ന് മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കഴിഞ്ഞ ദിവസം വൈകിട്ടാണ് വൈഷ്ണവി മരത്തിന് കീഴടങ്ങിയത്. മൃതദേഹം നുള്ളിപ്പാടിയിലെ പൊതു ശ്മശാനത്തില്‍ സംസ്‌കരിച്ചു. കേന്ദ്രീയ വിദ്യാലയ നമ്പര്‍ രണ്ടിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് വൈഷ്ണവി. ഏക സഹോദരന്‍ കൗസ്തുഭ്.

Keywords: Kasaragod, Kerala, Death, Obituary, Fever, hospital, Treatment, Student, Dengue fever: 11 year old dies.