Mystery | ആറാം ക്ലാസ് വിദ്യാര്‍ത്ഥിയെ സ്‌കൂളില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
● വസന്ത് വിഹാറിലെ സ്‌കൂളിലാണ് ദാരുണ സംഭവം.
● സഹപാഠികളുടെ മര്‍ദനമേറ്റെന്ന ആരോപണവുമായി കുടുംബം.
● കുട്ടിക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലായിരുന്നുവെന്ന് മാതാപിതാക്കള്‍.
ദില്ലി: (KasargodVartha) ആറാം ക്ലാസ് വിദ്യാര്‍ഥിയെ ദില്ലിയിലെ സ്‌കൂളില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വസന്ത് വിഹാറിലെ സ്‌കൂളിലാണ് ദാരുണ സംഭവം. വസന്ത് വിഹാറിലെ കുടുംപൂര്‍ പഹാരി സ്വദേശിയായ പ്രിന്‍സ് (12) ആണ് മരിച്ചത്.
മകന്റെ മരണത്തില്‍ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന് മാതാപിതാക്കള്‍ ആരോപിച്ചു. പ്രിന്‍സ് മരിച്ചത് സഹപാഠികളുടെ മര്‍ദ്ദനമേറ്റെന്നാണ് മാതാപിതാക്കളുടെ ആരോപണം. കുട്ടിക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെന്നും മാതാപിതാക്കള്‍ പറയുന്നു.
വസന്ത് വിഹാറില്‍ ശുചീകരണ തൊഴിലാളിയായ സാഗറിന്റെ മകനാണ് പ്രിന്‍സ്. മകന് ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഇല്ലായിരുന്നുവെന്നും സ്‌കൂളിലേക്ക് വിടുമ്പോള്‍ പൂര്‍ണ്ണ ആരോഗ്യവാന്‍ ആയിരുന്നുമെന്നാണ് സാഗര്‍ പറയുന്നത്.
വസന്ത് കുഞ്ചിലെ ഫോര്‍ട്ടിസ് ആശുപത്രിയില്‍ നിന്ന് കഴിഞ്ഞ ദിവസം രാവിലെ 10.15 ന് പ്രിന്‍സ് മരിച്ചതായി വിവരം പെലീസിന് ലഭിക്കുന്നത്. അപസ്മാരമാണ് മരണകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ കുടുംബം ആരോപണങ്ങള്‍ ഉന്നയിച്ച് രംഗത്തെത്തിയതോടെ, ദൂരൂഹത മാറ്റാന്‍ വിശദമായ അന്വേഷണത്തിനൊരുങ്ങുകയാണ് പൊലീസ്.
സ്‌കൂളിലെ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും ചോദ്യം ചെയ്തു വരികയാണെന്നും അതിനനുസരിച്ച് ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ ശരിയായ മരണകാരണം വ്യക്തമാകൂവെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.
#DelhiSchoolBoyDeath, #SchoolViolence, #ChildDeath, #IndiaNews, #JusticeForPrince