Obituary | നെഹ്റു കോളജിലെ ഡിഗ്രി വിദ്യാർഥിനി പൊള്ളലേറ്റു മരിച്ചു
Mar 3, 2023, 13:00 IST
പൊയിനാച്ചി: (www.kasargodvartha.com) തീപൊള്ളലേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു. കാഞ്ഞങ്ങാട് പടന്നക്കാട് നെഹ്‌റു കോളജിലെ ഡിഗ്രി വിദ്യാർഥിനി ബാര അടുകത്ബയൽ കലാ നിലയത്തിലെ പി രശ്മി (23) യാണ് മരിച്ചത്.
ഇക്കഴിഞ്ഞ ജനുവരി 21ന് മുളിയാർ ബേർക്കയിലെ അമ്മാവിന്റെ വീട്ടിൽ പാചകത്തിനിടെ അടുക്കളയിൽ നിന്നാണ് രശ്മിക്ക് തീപൊള്ളലേറ്റത്. ഗുരുതരമായി പരുക്കേറ്റ രശ്മി മംഗ്ളുറു ആശുപത്രിയിലും പിന്നീട് കാസർകോട് ആശുപത്രിയിലും ചികിത്സയിലായിരുന്നു.
വ്യാഴാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. കെ രത്‌നാകരൻ - പി പുഷ്‌പ ദമ്പതികളുടെ മകളാണ്. സഹോദരി: പി രഞ്‌ജന.