ദീപാ നേഴ്സിംഗ് ഹോം ഉടമയും സാമൂഹ്യ പ്രവർത്തകനുമായ ഡോ. കെ ജി പൈ നിര്യാതനായി
Jul 10, 2021, 21:49 IST
കാഞ്ഞങ്ങാട്: (kasargodvartha.com 10.07.2021) ദീപാ നേഴ്സിംഗ് ഹോം ഉടമയും സാമൂഹ്യ പ്രവർത്തകനുമായ ഡോ. കെ ജി പൈ (78) നിര്യാതനായി. ശനിയാഴ്ച വൈകിട്ട് കുന്നുമ്മലിലെ ദീപ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.
കാഞ്ഞങ്ങാട്ടെ ആതുര ശുശ്രൂഷ രംഗത്തെ ഇന്നത്തെ നിലയിലെത്തിക്കാൻ പരിശ്രമിച്ച കെ ജി പൈ കാഞ്ഞങ്ങാട് ഐ എം എയുടെ സ്ഥാപക പ്രസിഡന്റായിരുന്നു. റോടെറി ക്ലബ്, ലയണ്‍സ് ക്ലബ്, റെഡ് ക്രോസ് എന്നീ സംഘടനകളുമായി ബന്ധപ്പെട്ട് ഒരു പാട് സംഭാവനകൾ നൽകിയിരുന്നു. റോടെറി സ്‌പെഷ്യല്‍ സ്‌കൂള്‍ സ്ഥാപിക്കാന്‍ മുന്നിലുണ്ടായിരുന്നത് ഡോ. കെ ജി പൈ ആയിരുന്നു.
ഭാര്യ: സുമം ജി പൈ. മക്കള്‍: ഡോ. രൂപ, ഡോ. ദീപ (മംഗളൂറു) , ഡോ. മഞ്ജുനാഥ്.
മരുമക്കള്‍: ഡോ. ഗിരി, ഡോ. ജയറാം പൈ , ഡോ. ലക്ഷ്മി. സംസ്‌കാരം ശനിയാഴ്ച രാത്രി മേലാംങ്കോട്ടെ സമുദായ ശ്മശാനത്തില്‍ നടക്കും.
Keywords: Kerala, News, Kanhangad, Death, Obituary, Doctor, Kasaragod, Deepa Nursing Home owner and social worker Dr. KG Pai passed away.