വൃദ്ധന്റെ ചീഞ്ഞളിഞ്ഞ മൃതദേഹം കുറ്റിക്കാട്ടില്‍ കണ്ടെത്തി
Jan 15, 2012, 15:30 IST
കുമ്പള: വൃദ്ധന്റെ ചീഞ്ഞളിഞ്ഞ മൃതദേഹം കുറ്റിക്കാട്ടില്‍ കണ്ടെത്തി. കഴുത്തില്‍ ലുങ്കി കുരുക്കിയ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. കുമ്പള ടൗണിന് സമീപത്തെ ഒഴിഞ്ഞ കെട്ടിടത്തിന്റെ പിന്‍ഭാഗത്തുള്ള കുറ്റിക്കാട്ടിലാണ് മൃദദേഹം കാണപ്പെട്ടത്. കാട്ടില്‍ നിന്നും ദുര്‍ഗന്ധം അനുഭവപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് മൃതദേഹം കണ്ടെത്തയത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. ശനിയാഴ്ച്ച ഉച്ചയോടെയായിരുന്നു മൃതദേഹം കാണപ്പെട്ടത്.
മരണത്തില്‍ ദുരൂഹതയുള്ളതിലാല് മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജിലേക്കയച്ചു. ലുങ്കിയും ഷര്‍ട്ടുമാണ് വേഷം. കുരുങ്ങിയ ലുങ്കിയുടെ മറ്റേഅറ്റം മരത്തില്‍ കെട്ടിയനിലയിലായിരുന്നു. ജഡത്തിന് ഒരു മാസത്തെ പഴക്കമുണ്ടെന്നാണ് പോലീസ് നിഗമനം. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമെ മരണകാരണം വ്യക്തമാവുകയുള്ളുവെന്ന് പോലീസ് അറിയിച്ചു.

Keywords: Deadbody, Kumbala, Kasaragod, Obituary
കാസർകോട് വാർത്തയുടെ ഫെയ്സ്ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും
പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ
അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം
കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.