city-gold-ad-for-blogger

വൃദ്ധന്റെ ചീഞ്ഞളിഞ്ഞ മൃതദേഹം കുറ്റിക്കാട്ടില്‍ കണ്ടെത്തി

വൃദ്ധന്റെ ചീഞ്ഞളിഞ്ഞ മൃതദേഹം കുറ്റിക്കാട്ടില്‍ കണ്ടെത്തി
കുമ്പള: വൃദ്ധന്റെ ചീഞ്ഞളിഞ്ഞ മൃതദേഹം കുറ്റിക്കാട്ടില്‍ കണ്ടെത്തി. കഴുത്തില്‍ ലുങ്കി കുരുക്കിയ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. കുമ്പള ടൗണിന് സമീപത്തെ ഒഴിഞ്ഞ കെട്ടിടത്തിന്റെ പിന്‍ഭാഗത്തുള്ള കുറ്റിക്കാട്ടിലാണ് മൃദദേഹം കാണപ്പെട്ടത്. കാട്ടില്‍ നിന്നും ദുര്‍ഗന്ധം അനുഭവപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് മൃതദേഹം കണ്ടെത്തയത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. ശനിയാഴ്ച്ച ഉച്ചയോടെയായിരുന്നു മൃതദേഹം കാണപ്പെട്ടത്.

 മരണത്തില്‍ ദുരൂഹതയുള്ളതിലാല്‍ മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജിലേക്കയച്ചു. ലുങ്കിയും ഷര്‍ട്ടുമാണ് വേഷം. കുരുങ്ങിയ ലുങ്കിയുടെ മറ്റേഅറ്റം മരത്തില്‍ കെട്ടിയനിലയിലായിരുന്നു. ജഡത്തിന് ഒരു മാസത്തെ പഴക്കമുണ്ടെന്നാണ് പോലീസ് നിഗമനം. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമെ മരണകാരണം വ്യക്തമാവുകയുള്ളുവെന്ന് പോലീസ് അറിയിച്ചു.

Keywords: Deadbody, Kumbala, Kasaragod, Obituary

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia