നെല്ലിക്കുന്ന് ബീച്ചില്‍ കുളിക്കുന്നതിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
Sep 20, 2016, 12:02 IST
കാസര്‍കോട്: (www.kasargodvartha.com 20/09/2016) സുഹൃത്തുക്കള്‍ക്കൊപ്പം ബീച്ചില്‍ കുളിക്കുന്നതിനിടെ തിരമാലകളില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. നെല്ലിക്കുന്ന് ലൈറ്റ് ഹൗസിന് സമീപത്തെ രാമകൃഷ്ണന്‍-നിര്‍മല ദമ്പതികളുടെ മകന്‍ ഉണ്ണി(20)യുടെ മൃതദേഹമാണ് ചൊവ്വാഴ്ച രാവിലെ 11.30 മണിയോടെ ചൗക്കി സി പി സി ആര്‍ ഐയ്ക്ക് സമീപത്തെ കടല്‍കരയില്‍ കണ്ടെത്തിയത്.
ഇക്കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് നെല്ലിക്കുന്ന് ബീച്ചില്‍ കുളിക്കുന്നതിനിടെയാണ് ഉണ്ണിയെ കാണാതായത്. കൂടെയുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കള്‍ നീന്തിരക്ഷപ്പെട്ടിരുന്നു. ഉണ്ണിക്കുവേണ്ടി നാട്ടുകാരും ഫയര്‍ഫോഴ്‌സും പോലീസും കോസ്റ്റുഗാര്‍ഡും തിരച്ചില്‍നടത്തിവരികയായിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റും.
Related News:

കടലില്‍ കാണാതായ യുവാവിനെ മൂന്നാം ദിവസവും കണ്ടെത്തിയില്ല; തിരച്ചിലിന് കൂടുതല്‍ ബോട്ടുകള്‍
നെല്ലിക്കുന്ന് ബീച്ചില്‍ കുളിക്കാനിറങ്ങിയ യുവാവിനെ കടലില്‍ കാണാതായി
കടലില്‍ കാണാതായ യുവാവിനെ കണ്ടെത്താന്‍ കോസ്റ്റല്‍ പോലീസിന്റെ ബോട്ടുകളും ഫിഷറീസിന്റെ പ്രത്യേക ബോട്ടും തിരച്ചില്‍ തുടങ്ങി; തോണികളില്‍ നാട്ടുകാരും കടലിലിറങ്ങി
Keywords: Coastal Guard, Sea, Weather, Light House, Beach, Obituary, Kasaragod, Kerala, Chowki, Missing, Nellikunnu, Dead body of missing youth in sea, Unni