ഷിറിയ പുഴയില്‍ ഒഴുക്കില്‍പെട്ട് കാണാതായ യൂസുഫിന്റെ മൃതദേഹം കണ്ടെത്തി
Jun 20, 2014, 11:53 IST
കുമ്പള: (www.kasargodvartha.com 20.06.2014) ഷിറിയ പുഴയിലെ കല്‍പ്പാറയില്‍ ഒഴുക്കില്‍ പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ബന്തിയോട് പച്ചമ്പളം സുബ്ബയ്യക്കട്ടയിലെ അന്തുഞ്ഞിയുടെ മകന്‍ യൂസുഫിന്റെ (25) മൃതദേഹമാണ് വെള്ളിയാഴ്ച രാവിലെ ഏഴ് മണിയോടെ കണ്ടെത്തിയത്. അഴിമുഖത്ത് പൊങ്ങിയ നിലയില്‍ കാണപ്പെട്ട മൃതദേഹം നാട്ടുകാര്‍ കരക്കെത്തിക്കുകയായിരുന്നു. മൃതദേഹം പിന്നീട് പോസ്റ്റ് മോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
യൂസുഫിന്റെ തോണി ഒരാഴ്ച മുമ്പ് കാണാതായിരുന്നു. ഇത് ബുധനാഴ്ച വൈകിട്ട് പുഴയിലൂടെ ഒഴുകിപ്പോകുന്നതുകണ്ട് കരയ്ക്കു കൊണ്ടുവരാന്‍ മറ്റ് രണ്ട് പേരോടൊപ്പം പുഴയിലേക്കിറങ്ങിയപ്പോഴാണ് യൂസുഫിനെ ഒഴുക്കില്‍ പെട്ട് കാണാതായത്.
കൂടെയുണ്ടായിരുന്ന പച്ചമ്പളം ഹേരൂരിലെ മൂസയുടെ മകന്‍ കലന്തര്‍ (25), മൊയ്തീന്‍ കുഞ്ഞിയുടെ മകന്‍ കെ. ഇബ്രാഹിം (34) എന്നിവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു. ഇവരെ കാസര്‍കോട് കെയര്‍വെല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. യൂസുഫിന് വേണ്ടി കാസര്‍കോട്, ഉപ്പള ഫയര്‍ഫോഴ്‌സും കുമ്പള പോലീസും നാട്ടുകാരും തിരച്ചില്‍ നടത്തി വരികയായിരുന്നു. ഫയര്‍ഫോഴ്‌സ് വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്ന് മണി വരെ തിരച്ചിലില്‍ ഏര്‍പ്പെട്ടിരുന്നു.
Also Read:
ഇറാഖില്‍ തട്ടിക്കൊണ്ടുപോയ ഇന്ത്യക്കാരെ ഒളിപ്പിച്ച സ്ഥലം കണ്ടെത്തി; സുരക്ഷ ഉറപ്പാക്കാനാകില്ലെന്ന് മന്ത്രാലയം
Keywords: River, Missing, Obituary, Dies, Yousuf, Boat, Hospital, Postmortem, Kumbala, Shiriya.
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067