Obituary | കുളിക്കാനിറങ്ങിയപ്പോൾ കടലിൽ മുങ്ങിമരിച്ച യുവാവിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും
Mar 11, 2023, 15:35 IST
മേൽപറമ്പ്: (www.kasargodvartha.com) കടലിൽ ഒഴുക്കിൽപ്പെട്ട് മരിച്ച യുവാവിന്റെ മൃതദേഹം മധ്യപ്രദേശിലെ ജന്മനാട്ടിലേക്ക് കൊണ്ടുപോകും. കട്ടക്കാൽ ഇടവുങ്കാൽ ക്വാർടേഴ്സിൽ താമസിക്കുന്ന മധ്യപ്രദേശ് മൊറൈന സ്വദേശി അജയ് റാത്തോർ (26) ആണ് മരിച്ചത്.
ബുധനാഴ്ച വൈകീട്ടാണ് അജയ് ഉൾപെടെ അഞ്ചംഗ സംഘം ചെമ്പരിക്ക ബീച് കടലിൽ കുളിക്കാനിറങ്ങിയത്. അതിനിടെ ഇവർ തിരയിൽ ഒഴുക്കിൽ പെടുകയായിരുന്നു. നാല് പേരെ മീൻ പിടുത്ത തൊഴിലാളികൾ രക്ഷപ്പെടുത്തിയെങ്കിലും അജയ്‌യെ കണ്ടെത്താനായിരുന്നില്ല.
തളങ്കര തീരദേശ പൊലീസും ഫയർഫോഴസും ഉൾപെടെ തിരച്ചിൽ നടത്തി വരുന്നതിനിടെയാണ് വെള്ളിയാഴ്ച മൃതദേഹം കണ്ടെത്തിയത്. കാസർകോട് ജെനറൽ ആശുപത്രിയിൽ പോസ്റ്റ് മോർട നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നത്.
Keywords: Melparamba, Kasaragod, News, Kerala, Dead Body, Youth, Drown, Sea, Fisher-Workers, Police, Fire Force, Hospital, Postmortem, Obituary, Top-Headlines, Dead body of drowned youth will be sent home.
< !- START disable copy paste -->