ദഫ് മുട്ടിന്റെ ജീവതാളം നിലച്ചു; കൊപ്പളം ഇട്ടൽ മുഹമ്മദ് നിര്യാതനായി
● പരമ്പരാഗത മത്സ്യത്തൊഴിലാളിയാണ്.
● ഐഎൻഎൽ സജീവ പ്രവർത്തകനായിരുന്നു.
● വിവിധ സംഘടനകൾ അനുശോചനം രേഖപ്പെടുത്തി.
മൊഗ്രാൽ: (KasargodVartha) ദഫ് മുട്ട് ആചാര്യനും, പരമ്പരാഗത മത്സ്യത്തൊഴിലാളിയും, ഇന്ത്യൻ നാഷണൽ ലീഗിന്റെ (ഐ.എൻ.എൽ.) സജീവ പ്രവർത്തകനുമായ മൊഗ്രാൽ കൊപ്പളം ഇട്ടൽ ഹൗസിൽ മുഹമ്മദ് (63) നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്ന് വ്യാഴാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം.
മൊഗ്രാൽ കടപ്പുറം സിറാജുൽ ഉലൂം മദ്രസ സംഘടിപ്പിക്കുന്ന ദഫ് റാത്തീബ് നേർച്ചകൾക്കും മീലാദ് റാലികളിലും ഇട്ടൽ മുഹമ്മദിന്റെ ദഫ് മുട്ട് ഏറെ ശ്രദ്ധേയമാണ്. അദ്ദേഹം ദഫ് മുട്ട് പരിശീലകനുമായിരുന്നു.
സഫിയയാണ് ഭാര്യ. മക്കളില്ല. സഹോദരങ്ങൾ: ഹസൈനാർ, അബ്ബാസ് (കുവൈത്ത്), അലി (സൗദി അറേബ്യ), ഹനീഫ് (ഖത്തർ), അബൂബക്കർ (സൗദി), ഫാത്തിമ, ആയിഷ, ഖദീജ, സഫിയ. പരേതനായ മൊയ്തീൻ മറ്റൊരു സഹോദരനാണ്.
മുഹമ്മദിന്റെ നിര്യാണത്തിൽ മൊഗ്രാൽ ദേശീയവേദി, ഐ.എൻ.എൽ. കുമ്പള പഞ്ചായത്ത് കമ്മിറ്റി, കൊപ്പളം സിറാജുൽ ഉലൂം മദ്രസ കമ്മിറ്റി തുടങ്ങിയവർ അനുശോചിച്ചു.
അദ്ദേഹത്തിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുക. ഈ വാർത്ത മറ്റുള്ളവർക്കും ഷെയർ ചെയ്യൂ.
Article Summary: Daff Muttu artist Mohammed from Mogral passes away at 63.
#DaffMuttu #Obituary #Mogral #Kerala #Mohammed #INL






