city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ശസ്ത്രക്രിയയ്ക്കായി ഓപ്പറേഷന്‍ തീയേറ്ററിലേക്ക് മാറ്റിയ കസ്റ്റംസ് ഉദ്യോഗസ്ഥന്‍ മരിച്ചു; ചികിത്സാപിഴവെന്ന് ബന്ധുക്കള്‍

കാസര്‍കോട്: (www.kasargodvartha.com 02/05/2015) മൂത്രത്തിലെ കല്ല് നീക്കുന്നതിനായി സ്വകാര്യാശുപത്രിയില്‍ ശസത്രക്രിയയ്ക്കായി ഓപ്പറേഷന്‍ തീയേറ്ററിലേക്ക് മാറ്റിയ കസ്റ്റംസ് ഉദ്യോഗസ്ഥന്‍ മരിച്ചു. കാഞ്ഞങ്ങാട് കസ്റ്റംസ് ആന്റ് സെന്‍ട്രല്‍ എക്‌സൈസ് ഓഫീസിലെ ഡ്രൈവര്‍ പെരിയ ആയമ്പാറയിലെ എ.വി. ഹരിശ് ചന്ദ്രനാ (59)ണ് കാസര്‍കോട് കിംസ് ആശുപത്രിയില്‍ വെച്ച് വെള്ളിയാഴ്ച രാത്രി 9.15 മണിയോടെ മരണപ്പെട്ടത്.

വ്യാഴാഴ്ചയാണ് ഹരിശ്ചന്ദ്രനെ മൂത്രത്തിലെ കല്ല് നീക്കുന്നതിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച വൈകിട്ട് ആറു മണിയോടെ ശസ്ത്രക്രിയ നടത്താന്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഹരിശ്ചന്ദ്രനെ ശസ്ത്രക്രിയക്കുള്ള വസ്ത്രം ധരിപ്പിച്ച് ഒബ്‌സര്‍വേഷന്‍ മുറിയിലേക്ക് മാറ്റിയിരുന്നു. നടന്നാണ് ഹരിശ്ചന്ദ്രന്‍ ഡ്രെസിംഗ് റൂമിലേക്ക് ചെന്നിരുന്നത്.

ഹരിശ്ചന്ദ്രനെ പരിശോധിച്ചിരുന്ന ഡോക്ടര്‍ മംഗളൂരുവിലെ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കായി പോയിരുന്നതിനാല്‍ അദ്ദേഹം ആശുപത്രിയിലുണ്ടായിരുന്നില്ല. എട്ട് മണിയോടെ ഒബ്‌സര്‍വേഷന്‍ മുറിയില്‍ നിന്ന് ശസ്ത്രക്രിയ മുറിയിലേക്ക് ഹരിശ്ചന്ദ്രനെ മാറ്റിയിരുന്നു. 8.55 ന് ശസ്ത്രക്രയ ഹാളിന് പുറത്തുണ്ടായിരുന്ന സഹോദരന്റെ മകന്‍ ശ്രജേഷിനെ നഴ്‌സുമാര്‍ വിളിപ്പിക്കുകയും ഹരിശ്ചന്ദ്രന്‍ അസ്വസ്ഥത പ്രകടിപ്പിക്കുന്നതായി അറിയിക്കുകയും ചെയ്തിരുന്നു.

ശ്രീജേഷ് ചെന്ന് നോക്കിയപ്പോള്‍ ഹരിശ്ചന്ദ്രന്‍ അബോധാവസ്ഥയിലായിരുന്നു. പിന്നീട് രാത്രി 9.15 മണിയോടെ ഹരിശ്ചന്ദ്രന്‍ മരിച്ചതായി ആശുപത്രി അധികൃതര്‍ ബന്ധുക്കളെ അറിയിക്കുകയായിരുന്നു. ഇതിനു ശേഷമാണ് ശസ്ത്രക്രിയ നടത്തേണ്ട ഡോക്ടര്‍ മംഗളൂരുവിലെ ശസ്ത്രക്രിയ കഴിഞ്ഞ് കിംസ് ആശുപത്രിയിലെത്തിയത്.

ചികിത്സയിലെ പിഴവിനെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്ന് കാണിച്ച് ശ്രീജേഷ് ശനിയാഴ്ച ഉച്ചയോടെ കാസര്‍കോട് ടൗണ്‍ പോലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ കേസെടുത്ത ശേഷം മൃതദേഹം വിദഗ്ദ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുമെന്ന് പോലീസ് പറഞ്ഞു.

പെരിയ ആയമ്പാറയിലെ പരേതരായ അമ്പു-പാര്‍വതി ദമ്പതികളുടെ മകനാണ് മരിച്ച ഹരിശ്ചന്ദ്രന്‍. ഭാര്യ: ലത. മക്കള്‍: ഹരീഷ് (അബൂദാബി), ഹരിത. സഹോദരങ്ങള്‍: സുകുമാരന്‍, ബാലകൃഷ്ണന്‍. മൃതദേഹം കിംസ് ആശുപത്രിയില്‍ തന്നെ സൂക്ഷിച്ചിരിക്കുകയാണ്.
ശസ്ത്രക്രിയയ്ക്കായി ഓപ്പറേഷന്‍ തീയേറ്ററിലേക്ക് മാറ്റിയ കസ്റ്റംസ് ഉദ്യോഗസ്ഥന്‍ മരിച്ചു; ചികിത്സാപിഴവെന്ന് ബന്ധുക്കള്‍
ശസ്ത്രക്രിയയ്ക്കായി ഓപ്പറേഷന്‍ തീയേറ്ററിലേക്ക് മാറ്റിയ കസ്റ്റംസ് ഉദ്യോഗസ്ഥന്‍ മരിച്ചു; ചികിത്സാപിഴവെന്ന് ബന്ധുക്കള്‍
ശസ്ത്രക്രിയയ്ക്കായി ഓപ്പറേഷന്‍ തീയേറ്ററിലേക്ക് മാറ്റിയ കസ്റ്റംസ് ഉദ്യോഗസ്ഥന്‍ മരിച്ചു; ചികിത്സാപിഴവെന്ന് ബന്ധുക്കള്‍
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
രാഹുലിന് ഭ്രാന്ത്, രാഷ്ട്രീയത്തിലെ എ.ബി.സി.ഡി അറിയില്ല; എന്നാല്‍ മോഡി കൃഷ്ണന്‍: സാക്ഷി മഹാരാജ്

Keywords:  Kasaragod, Kerala, died, Obituary, hospital, Harischandran, Operation, Operation Theater, KIMS hospital Kasaragod, Customs officer died during treatment.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia