സി.ടി.അഹ്മദലിയുടെ സഹോദരന്‍ സി.ടി.അബ്ബാസലി നിര്യാതനായി
Apr 4, 2013, 19:03 IST
കാസര്‍കോട്: മുന്‍മന്ത്രിയും സിഡ്‌കോ ചെയര്‍മാനും മുസ്ലിം ലീഗ് നേതാവുമായ സി.ടിഅഹ്മദലിയുടെ സഹോദരന്‍ സി.ടി.അബ്ബാസലി(48) നിര്യാതനായി. അസുഖത്തെ തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. വ്യാഴാഴ്ച വൈകിട്ട് ചെമ്മനാട്ടെ തറവാട്ട് വീട്ടിലായിരുന്നു അന്ത്യം.
ഖബറടക്കം വെള്ളിയാഴ്ച ഉച്ചയ്ക്ക് മുമ്പ് ചെമ്മനാട് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. സി.ടി അബ്ദുര്‍ റഹ്മാന്‍, സി.ടി അബ്ദുല്‍ ഖാദര്‍, ബീഫാത്വിമ, ദൈനബി എന്നിവരും മറ്റു സഹോദരങ്ങളാണ്. പരേതരായ ചെമ്മനാട് തായത്ത് വളപ്പിലെ അബ്ദുല്ലയുടംയും ഖദീജാബിയുടെയും മകനാണ്. അവിവാഹിതനാണ്.
Keywords: Obituary, kasaragod, Muslim-league, Chemnad, C.T Abbas ali passes away, Treatment, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News, SIDCO