ക്രിക്കറ്റ് താരം കുഴഞ്ഞുവീണു മരിച്ചു; യാത്രയായത് നാടിന്റെ പ്രിയങ്കരന്‍
Aug 30, 2019, 15:35 IST
കാസര്‍കോട്: (www.kasargodvartha.com 30.08.2019) ക്രിക്കറ്റ് താരം കുഴഞ്ഞുവീണു മരിച്ചു. തളങ്കര തെരുവത്ത് സ്പോര്‍ട്ടിംഗ് ക്ലബ്ബ് ക്യാപ്റ്റന്‍ പഴയ റെയില്‍വേ സ്റ്റേഷന്‍ റോഡിലെ ഷബീര്‍ പൊയക്കര (42)യാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. രണ്ടാഴ്ച മുമ്പ് പനി ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഷബീര്‍ ഏതാനും ദിവസം മുമ്പാണ് ആശുപത്രി വിട്ടത്. തുടര്‍ന്ന് വീട്ടില്‍ വിശ്രമിച്ചുവരികയായിരുന്നു. രാവിലെ ഭക്ഷണം കഴിച്ച ശേഷമാണ് കുഴഞ്ഞുവീണത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.
മികച്ച ക്രിക്കറ്റ് താരമായ ഷബീര്‍ നേരത്തെ ഏതാനും വര്‍ഷം ഗള്‍ഫിലായിരുന്നു. നാട്ടുകാര്‍ക്ക് ഏറെ പ്രിയങ്കരനായ ഷബീറിന്റെ മരണം നാടിനെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. പരേതനായ പൊയക്കര ഉമ്പു- സൗദ ദമ്പതികളുടെ മകനാണ്. ഭാര്യ: ഷാഹിന. മക്കള്‍: നദ ഫാത്വിമ, നസീം, നസ്വാന്‍. സഹോദരങ്ങള്‍: നൂര്‍ജഹാന്‍, നിഷാദ്, ജബ്ന. ഖബറടക്കം വെള്ളിയാഴ്ച മഗ് രിബ് നിസ്‌കാരാനന്തരം മാലിക് ദീനാര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
ഷബീറിന്റെ നിര്യാണത്തില്‍ ജില്ലാ ക്രിക്കറ്റ് അസോസിയേഷനും തെരുവത്ത് സ്പോര്‍ട്ടിംഗ് ക്ലബ്ബും അനുശോചിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, Obituary, cricket, Sports, Cricket player died due to cardiac arrest
< !- START disable copy paste -->