മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന സിപിഎം നേതാവ് മരിച്ചു
Dec 28, 2014, 08:00 IST
ഉദുമ: (www.kasargodvartha.com 28.12.2014) മഞ്ഞപ്പിത്തം ബാധിച്ച് മംഗളൂരു ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സിപിഎം നേതാവ് മരിച്ചു. ബാര പാറക്കടവിലെ വി ശശിധരനാ (42)ണ് മരിച്ചത്.
കഴിഞ്ഞ 14നാണ് ദേര്‍ളിക്കട്ട സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചത്്. ഞായറാഴ്ച പുലര്‍ച്ച ഒന്നിനാണ് മരിച്ചത്. കല്ലുകെട്ട് മേസ്ത്രിയായിരുന്ന ശശിധരന്‍ സിപിഎം അഭിവക്ത ഉദുമ ലോക്കല്‍ കമ്മിറ്റിയംഗം, ബാര ലോക്കല്‍ കമ്മിറ്റിയംഗം, ബാര ബ്രാഞ്ച് സെക്രട്ടറി, വെടിക്കുന്ന് ബ്രാഞ്ച് സെക്രട്ടറി, കെഎസ്‌കെടിയു ബാര വില്ലേജ് സെക്രട്ടറി, കര്‍ഷകസംഘം ബാര വില്ലേജ് പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
മാങ്ങാട് ജംങഷ്‌നില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം മൃതദേഹം വിലാപയാത്രയോടെ വീട്ടിലെത്തിച്ചു. പിന്നീട് വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. ഭാര്യ: സി വി സീത (നെരോത്ത്, കോടാം-ബേളൂര്‍). ലക്ഷ്മിയുടെയും പരേതനായ വി കുഞ്ഞിക്കുറുപ്പിന്റെയും മകനാണ്. സഹോദരങ്ങള്‍: പ്രഭാകരന്‍, സുരേഷ്, വി ഗോപാലകൃഷ്ണന്‍ (സിപിഐ എം ബാര ലോക്കല്‍ കമ്മിറ്റിയംഗം, സിപിഎം ബാര സെക്കന്‍ഡ് ബ്രാഞ്ച് സെക്രട്ടറി), ശ്രീമണി.

Keywords : Kasaragod, Kerala, Udma, CPM, Leader, Obituary, Secretary, Mangad, V Shashidharan.