സി.പി.എം. നേതാവ് എം. ഗോപാലന്‍ കുഴഞ്ഞു വീണ് മരിച്ചു
Feb 12, 2013, 13:10 IST
കാസര്‍കോട്: സി.പി.എം ബേഡകം ഏരിയ സെക്രട്ടറിയേറ്റംഗവും കര്‍ഷക സംഘം ജില്ലാ കമ്മിറ്റി അംഗവുമായ എം. ഗോപാലന്‍ (60) നിര്യാതനായി. തിങ്കളാഴ്ച രാത്രി 9.30 മണിയോടെ വീട്ടില്‍ കുഴഞ്ഞുവീണ അദ്ദേഹത്തെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കുറ്റിക്കോല്‍ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റാണ്. ബേഡകം ചൊട്ടത്തോല്‍ സ്വദേശിയാണ്. മൃതദേഹം ചൊവ്വാഴ്ച രാവിലെ നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ ചൊട്ടത്തോലിലെത്തിച്ച് സംസ്‌ക്കരിച്ചു.
ഭാര്യ: കമലാക്ഷി. മക്കള്‍: വിനോദ് കുമാര്‍ (ഗള്‍ഫ്), വിനീത (കുറ്റിക്കോല്‍ റബ്ബര്‍ ഫാര്‍മേഴ്‌സ് വെല്‍ഫെയര്‍ സഹകരണ സംഘം), മിനി (മൈസൂര്‍). മരുമക്കള്‍: എ. അശോകന്‍, കെ. സതീശന്‍.
സഹോദരങ്ങള്‍: എം. ദാമോദരന്‍ (ബേത്തൂര്‍പാറ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍), ശശീന്ദ്രന്‍ (ഗള്‍ഫ്), ഭാസ്‌ക്കരന്‍ (കെ.എസ്.ഇ.ബി), ഗംഗാധരന്‍ (വ്യാപാരി), കുഞ്ഞിക്കണ്ണന്‍, സാവിത്രി, വത്സല, തങ്കമണി, ശോഭ.
സി.പി.എം. ജില്ലാ സെക്രട്ടറി കെ.പി. സതീഷ് ചന്ദ്രന്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ വീട്ടിലെത്തി സംസ്‌ക്കാര ചടങ്ങില്‍ പങ്കെടുക്കുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.

Keywords: CPM, Leader, M.Gopalan, Obituary, Bedakam, Kasaragod, Kerala, Kasargod Vartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News