city-gold-ad-for-blogger

സി.പി.എം നേതാവ് ജി.ഡി. നായര്‍ അന്തരിച്ചു

പയ്യന്നൂര്‍: (www.kasargodvartha.com 19.10.2017) സി.പി.എം നേതാവും പയ്യന്നൂര്‍ നഗരസഭയുടെ മുന്‍ ചെയര്‍മാനുമായിരുന്ന ജി.ഡി.നായര്‍ (ജി. ദാമോദരന്‍ നായര്‍- 78) അന്തരിച്ചു. കരിവെള്ളൂരില്‍ സി.പി.എം.ലോക്കല്‍ സമ്മേളനത്തില്‍ പങ്കെടുത്ത് അന്നൂരിലെ വീട്ടിലെത്തിയ ശേഷം നെഞ്ചുവേദന അനുഭവപ്പെട്ട നായരെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. നിലവില്‍ സി.പി.എം ഏരിയാ കമ്മിറ്റി അംഗമായ ജി.ഡി.നായര്‍ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ നിറഞ്ഞ സാന്നിദ്ധ്യമാണ്.

ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന ഭാരവാഹിയും പയ്യന്നൂരിലെ സഹകരണ ഹോട്ടലായ കൈരളിയുടെ സഹകരണ സംഘം പ്രസിഡണ്ടുമാണ്. പയ്യന്നൂര്‍ റൂറല്‍ ബാങ്ക് പ്രസിഡന്റ്, കെ.എസ്.ടി.എ സംസ്ഥാന വൈസ് പ്രസിഡന്റ്, കണ്ണൂര്‍ സര്‍വ്വകലാശാല സെനറ്റംഗം, കേരള പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡംഗം, തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 31 വര്‍ഷം കണ്ടങ്കാളിയിലെ പയ്യന്നൂര്‍ മുനിസിപ്പല്‍ സ്‌കൂളില്‍ അധ്യാപകനായിരുന്നു. നിരവധി ലേഖനങ്ങളും പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.

ശാന്തമ്മയാണ് ഭാര്യ. മക്കള്‍: ശ്രീലേഖ, മനോജ്, സുനില്‍. മരുമക്കള്‍: പ്രിയ (അധ്യാപിക, അന്നൂര്‍ യു.പി. സ്‌കൂള്‍), ശുഭ, ഗംഗാധരന്‍ (റിട്ട. അധ്യാപകന്‍). ജി.ഡി.നായരുടെ മൃതദേഹം വ്യാഴാഴ്ച രണ്ടു മണിക്ക് പയ്യന്നൂര്‍ ഗാന്ധി പാര്‍ക്കിലും, മൂന്നു മണിക്ക് അന്നൂര്‍ വേമ്പു സ്മാരക വായനശാലയിലും പൊതുദര്‍ശനത്തിന് വെയ്ക്കും. അഞ്ചു മണിയോടെ കണ്ടങ്കാളിയില്‍ സംസ്‌കരിക്കും. ജി.ഡി നായരുടെ നിര്യാണത്തെ തുടര്‍ന്ന് വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷം പയ്യന്നൂരില്‍ ഹര്‍ത്താല്‍ ആചരിക്കും.
സി.പി.എം നേതാവ് ജി.ഡി. നായര്‍ അന്തരിച്ചു


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Death, Obituary, CPM, CPM Leader G.D Nair passes away

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia