പ്രഭാത സവാരി കഴിഞ്ഞെത്തിയ ഗൃഹനാഥന്‍ വീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു
Nov 30, 2015, 11:06 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 30/11/2015) പ്രഭാത സവാരി കഴിഞ്ഞെത്തിയ ഗൃഹനാഥന്‍ വീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു. ആവിയിലെ സി.പി.കെ മുസ്തഫ (55)യാണ് മരിച്ചത്. തിങ്കളാഴ്ച പ്രഭാത സവാരിക്കിറങ്ങിയ മുസ്തഫ വഴിയില്‍ നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് വീട്ടില്‍ തിരിച്ചെത്തുകയും കുഴഞ്ഞു വീണ് മരിക്കുകയുമായിരുന്നു.
കോട്ടച്ചേരി അബ്ബാസ് സെന്ററിലെ ജയ് മോട്ടോര്‍സ് സ്ഥാപന ഉടമയാണ്. കര്‍ണാടക സര്‍ക്കാറിന്റെ നന്ദിനി പാല്‍ ഉല്‍പന്നങ്ങളുടെ മൊത്ത വിതരണ കമ്പനിയായ ജയ് ഏജന്‍സീസിന്റെ ഉടമ കൂടിയാണ് കണ്ണൂര്‍ കക്കാട് സ്വദേശിയായ മുസ്തഫ. ഏറെ കാലമായി മുറിയനാവി ആവിയിലാണ് കുടുംബ സമേതം താമസിച്ചു വന്നത്. വ്യാപാരി വ്യവസായി ഏകോപന സമിതി കാഞ്ഞങ്ങാട് യൂണിറ്റ് പ്രസിഡണ്ട് സി. യൂസഫ് ഹാജിയുടെ മകളുടെ ഭര്‍ത്താവാണ്.
മക്കള്‍: ജബീര്‍, ജംഷീര്‍, ആഇശ. സഹോദരങ്ങള്‍: സിദ്ദീഖ്, സക്കീന, നസീമ, സുബൈദ, നൂര്‍ജഹാന്‍, ഫാത്വിമ, പരേതനായ ഖാലിദ്. മൃതദേഹം തിങ്കളാഴ്ച വൈകീട്ട് നാല് മണിയോടെ ആവിയില്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
Keywords : Kanhangad, Death, Obituary, Kerala, House, CPK Musthafa, CPK Musthafa Aviyil passes away.