city-gold-ad-for-blogger
Aster MIMS 10/10/2023

സി പി ഐ നേതാവ് തൃക്കരിപ്പൂരിലെ പി കുഞ്ഞമ്പു നിര്യാതനായി

ചെറുവത്തൂര്‍: (www.kasargodvartha.com 24.10.2020) സി പി ഐ തൃക്കരിപ്പൂര്‍ മണ്ഡലം സെക്രട്ടറിയേറ്റ് അംഗവും നിര്‍മ്മാണ തൊഴിലാളി യൂനിയന്‍ (എ ഐ ടി യു സി) ജില്ലാ വൈസ് പ്രസിഡണ്ടുമായ നടക്കാവിലെ പി കുഞ്ഞമ്പു (62) നിര്യാതനായി. 

ഹൃദയാഘാതത്തെ തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെ പരിയരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു. 

വെള്ളിയാഴ്ച രാത്രി പത്ത് മണിയോടെയാണ് മരണം സ്ഥിരീകരിച്ചത്. തൃക്കരിപ്പൂര്‍ മേഖലയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ മുന്‍ നിരയില്‍ നിന്ന് പ്രവര്‍ത്തിച്ച നേതാവാണ് പി കുഞ്ഞമ്പു. 

ബി കെ എം യു തൃക്കരിപ്പൂര്‍ മണ്ഡ്ഡലം പ്രസിഡണ്ട്, നിര്‍മ്മാണ തൊഴിലാളി ക്ഷേമ സഹകരണ സംഘം ഭരണ സമിതി അംഗം, വൈക്കത്ത് ക്ഷീരോല്‍പാദക സഹകരണ സംഘം ഭരണ സമിതിയംഗം, ആത്മ നീലേശ്വരം, പടന്ന കൃഷിഭവന്‍ എ ഡി സി മെമ്പര്‍, തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രി വികസന സമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. ഗ്രന്ഥശാല സംഘം മുന്‍ താലൂക്ക് കൗണ്‍സില്‍ അംഗമാണ്. 


സി പി ഐ നേതാവ് തൃക്കരിപ്പൂരിലെ പി കുഞ്ഞമ്പു നിര്യാതനായി


ഭാര്യ: എം വി ഭവാനി (ജോയന്റ് കൗണ്‍സില്‍ ജില്ലാ കമ്മിറ്റി അംഗം).

മക്കള്‍: എം പി ബിജീഷ് (ജനയുഗം തൃക്കരിപ്പൂര്‍ ലേഖകന്‍), വിനീഷ് തൃക്കരിപ്പൂര്‍ (കെ ടി ഡി ഒ സംസ്ഥാന സെക്രട്ടറി).

മരുമക്കള്‍: ഓമന ടി വി (വലിയപറമ്പ), രമ്യ വി (കണ്ണാടിപ്പാറ). സഹോദരങ്ങള്‍: ജാനകി (മോനച്ച), രമണി, തങ്കമണി, ചന്ദ്രന്‍(ഈയ്യക്കാട്), രാജഗോപാലന്‍ (ട്രെയിനര്‍, ബി ആര്‍ സി, ഹോസ്ദുര്‍ഗ്), പരേതയായ ലക്ഷ്മി.


Keywords: Cheruvathur, news, Kasaragod, Death, Obituary, CPI, Hospital, CPI leader P Kunhambu of Thrikkarippur has passed away.



Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia