കാസര്‍കോട്ടെ കോടതി ജീവനക്കാരന്‍ കാറില്‍ മരിച്ചനിലയില്‍
Mar 30, 2016, 10:53 IST
കോഴിക്കോട്: (www.kasargodvartha.com 30/03/2016) കാസര്‍കോട്ടെ കോടതി ജീവനക്കാരനെ പയ്യോളി തിക്കോടി എഫ് സി ഐയ്ക്ക് സമീപം കാറില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കാസര്‍കോട് ജില്ലാ കോടതിയിലെ സീനിയര്‍ സുപ്രണ്ട് തിരുവനന്തപുരം വാമനപുരം വട്ടിക്കവല സംഗമം വീട്ടില്‍ കെ ബിജുവിനെയാണ് (52) മരിച്ചനിലയില്‍ കണ്ടെത്തിയത്.
ചൊവ്വാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം. റോഡരികില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കാര്‍ നിര്‍ത്തിയിട്ടതുകണ്ട് നാട്ടുകാര്‍ പരിശോധിച്ചപ്പോഴാണ് ബിജുവിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. പയ്യോളി പോലീസില്‍ വിവരം അറിയിച്ചതിനെതുടര്‍ന്ന് പോലീസ് എത്തി അന്വേഷണം ആരംഭിക്കുകയായിരുന്നു. കാസര്‍കോട് നിന്നും തിരുവനന്തപുരത്തേക്ക് കാറില്‍ പോകുമ്പോഴാണ് മരണമെന്ന് കരുതുന്നു. ഭാര്യ: ബിജിത ജാസ്മിന്‍.

Keywords: Kasaragod, Thiruvananthapuram, Obituary, Biju, Court employee found dead in car