ദമ്പതികളെ പെട്രോളൊഴിച്ച് ചുട്ടുകൊന്നു: കൊലപാതകം ചിട്ടിപ്പണം ചോദിച്ചതിന്
Apr 23, 2017, 07:40 IST
അമ്പലപ്പുഴ: (www.kasargodvartha.com 23.04.2017) ചിട്ടിപ്പണം ചോദിച്ചതിന് ദമ്പതികളെ ചിട്ടിക്കമ്പനിയുടമ പെട്രോളൊഴിച്ച് ചുട്ടുകൊന്നു. ഇടുക്കി രാജക്കാട് സ്വദേശി വേണു (64), ഭാര്യ സുമ (50) എന്നിവരാണു അതിദാരുണമായ കൊലപാതകത്തിന് ഇരയായത്.
അമ്പലപ്പുഴ സ്വദേശി സുരേഷ് നടത്തിയിരുന്ന ബി ആന്‍ഡ് ബി ചിട്ടിയില്‍ ഇവര്‍ മൂന്നു ലക്ഷത്തി അറുപതിനായിരം രൂപ നല്‍കിയിരുന്നു. പണം തിരികെ ആവശ്യപ്പെട്ട് ദമ്പതികള്‍ ശനിയാഴ്ച വൈകിട്ട് സുരേഷിന്റെ വീട്ടിലെത്തുകയും പണം ലഭിക്കാത്തതിനെത്തുടര്‍ന്ന് അവിടെ കുത്തിയിരുന്നു പ്രതിഷേധിക്കുകയും ചെയ്യുന്നതിനിടയിലാണ് ഇരുവര്‍ക്കും പൊള്ളലേറ്റത്.
സംഭവമറിഞ്ഞ് പോലീസെത്തുമ്പോള്‍ ഇരുവരുടെയും ദേഹത്ത് തീ ആളിപ്പടരുകയായിരുന്നു. തുടര്‍ന്ന് തീയണച്ച് പോലീസ് ഇരുവരെയും ആശുപത്രിയിലെത്തിക്കുകയാണുണ്ടായത്. സുരേഷ് തങ്ങളുടെ ദേഹത്തു പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നെന്ന് ദമ്പതികള്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടര്‍ക്കും പോലീസിനും മൊഴി നല്‍കിയിരുന്നു.
90 ശതമാനം പൊള്ളലേറ്റ വേണു ആശുപത്രിയിലെത്തി ഒരു മണിക്കൂറിനുള്ളിലും സുമ രാത്രി പത്ത് മണിയോടെയുമാണ് മരണമടഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് സുരേഷിനെ അമ്പലപ്പുഴ പോലീസ് കസ്റ്റഡിയിലെടുത്തു. സുരേഷിനെതിരെ ഇടപാടുകാര്‍ നല്‍കിയ പരാതികളില്‍ 17 കേസുകള്‍ നിലവിലുള്ളതായും ഇതിപ്പോള്‍ കൊല്ലം ക്രൈംബ്രാഞ്ച് അന്വേഷിച്ചുവരികയാണെന്നും അന്വേഷണത്തിന്‍ വ്യക്തമായി.
എന്നാല്‍ ദമ്പതികള്‍ അന്വേഷിച്ചുവന്ന സമയത്ത് താന്‍ വീട്ടിലില്ലായിരുന്നുവെന്നാണ് സുരേഷ് പോലീസിന് മൊഴി നല്‍കിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Summary: Couples Murdered with setting fire by pouring petrol
Keywords: Death, Murder, Cash, Fire, Burnt, husband, Wife, Police, Hospital, House, Custody, Ambalapuzha, Kollam, Crime Branch, Inquiry, Complaint.