ദമ്പതികളെ ദുരൂഹ സാഹചര്യത്തില്‍ വീട്ടിനകത്ത് മരിച്ചനിലയില്‍ കണ്ടെത്തി
Jul 28, 2014, 15:10 IST
മുള്ളേരിയ: (www.kasargodvartha.com 28.07.2014) ദമ്പതികളെ ദുരൂഹസാഹചര്യത്തില്‍ വീട്ടിനകത്ത് മരിച്ചനിലയില്‍ കണ്ടെത്തി. ആദൂര്‍ ബളവന്തടുക്ക ചെള്ളത്തുങ്കാലിലെ നാരയണ നായിക്ക് (58), ഭാര്യ ഗീത (53) എന്നിവരെയാണ് തിങ്കളാഴ്ച രാവിലെ വീട്ടിനകത്ത് മരിച്ചനിലയില്‍ കണ്ടെത്തിയത്. വീടിന്റെ വാതില്‍ തുറക്കാത്തതിനെതുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരേയും വീട്ടിനകത്ത് മരിച്ചനിലയില്‍ കണ്ടെത്തിയത്. നിലത്ത് പായയില്‍ മലര്‍ന്ന് കിടക്കുന്ന നിലയിലായിരുന്നു നാരായണ നായിക്കിന്റെ മൃതദേഹം. കമിഴ്ന്ന് കിടക്കുകയായിരുന്നു ഗീത.
മൃതദേഹത്തിന്റെ സമീപത്ത് നിന്നും ഫ്യൂറഡാന്‍ വിഷം കലര്‍ത്തിവെച്ചനിലയില്‍ കണ്ടെത്തി. വിവരമറിഞ്ഞ് ആദൂര്‍ സി.ഐ. എ. സതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹങ്ങള്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് പോസ്റ്റുമോര്‍ട്ടത്തിനയച്ചു.
ചെനിയ നായിക്ക് - സീതു ദമ്പതികളുടെ മകനാണ് നാരയണ നായിക്ക്. രമേഷ്, പുഷ്പ, അനിത, രമ്യ എന്നിവര്‍ മക്കളാണ്. പുഷ്പയും അനിതയും ഭര്‍തൃവീട്ടിലാണ് താമസം. രമേഷും രമ്യയും ചെള്ളത്തുങ്കാലിലെ തറവാട് വീട്ടിലാണ് കഴിയുന്നത്. മരുമക്കള്‍: നാരായണ, ചന്ദ്രന്‍ അഡൂര്‍. സഹോദരങ്ങള്‍: ബാലു നായിക്ക്, കൃഷ്ണ നായിക്ക്, ഗൗരി, ഗിരിജ.
മരണവിവരമറിഞ്ഞ് നൂറുകണക്കിനാളുകള്‍ തടിച്ചുകൂടി. ഇവരുടെ മരണം നാടിനെ ഞെട്ടിച്ചു. ഞായറാഴ്ച രാത്രി ഇരുവരും മദ്യപിച്ച് ബഹളം സൃഷ്ടിച്ചിരുന്നതായി പോലീസ് അന്വേഷണത്തില്‍ വ്യക്തമായി. ഇതിന് ശേഷമായിരിക്കാം ഇവര്‍ വിഷംകഴിച്ച് മരിച്ചതെന്ന് കേസന്വേഷിക്കുന്ന ആദൂര്‍ സി.ഐ. എ. സതീഷ് കുമാര്‍ പറഞ്ഞു.
Also Read:
ഉത്തരാഖണ്ഡില്‍ കനത്ത മഴ; മണ്ണിടിഞ്ഞ് 5 മരണം
Keywords: Obituary, Suicide, Kasaragod, Mulleria, Kerala, Narayan Naik, Geetha, Couples found dead mysteriously.
Advertisement: