city-gold-ad-for-blogger

തളര്‍വാതം വന്ന് കിടപ്പിലായ ഭാര്യയെയും ഭര്‍ത്താവിനെയും വിഷം കഴിച്ച് മരിച്ചനിലയില്‍ കണ്ടെത്തി

കാസര്‍കോട്: (www.kasargodvartha.com 19/02/2015) തളര്‍വാതം വന്ന് കിടപ്പിലായ ഭാര്യയെയും കൂലിപണിക്കാരനായ ഭര്‍ത്താവിനെയും വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. ദേലംപാടി ഉജംപായിലെ മുതറയുടെ മകനും കൂലിപണിക്കാരനുമായ പൊടിയന്‍ (65), ഭാര്യ ഭാഗി എന്ന ഭാഗീരഥി (53) എന്നിവരെയാണ് ബന്ധുവിന്റെ വീടിനോട് ചേര്‍ന്നുള്ള ഷെഡില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഭാഗീരഥി ഒരു വര്‍ഷം മുമ്പ് തളര്‍വാതം പിടിച്ച് കിടപ്പിലായിരുന്നു.

ഇവര്‍ ബന്ധുവായ കുശാല്‍ എന്നയാളുടെ വീടിനോട് ചേര്‍ന്ന് ടാര്‍പോളിന്‍കൊണ്ട് മറച്ച ഷെഡിലായിരുന്നു താമസം. പൊടിയന്‍ ജോലിചെയ്താണ് കിടപ്പിലായ ഭാര്യയെ നോക്കിവന്നിരുന്നത്. ഇവര്‍ക്ക് മക്കളില്ല. ഭാര്യ കിടപ്പിലായതോടെ മാനസികമായി തകര്‍ന്ന പൊടിയനും അസുഖം കണ്ടുതുടങ്ങിയത് ഇവരെ ദുഖത്തിലാഴ്ത്തിയിരുന്നു.

ഷെഡിനകത്ത് ചോറില്‍ വിഷം കലര്‍ത്തിയ നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. ഭാര്യയ്ക്ക് വിഷം കലര്‍ത്തിയ ചോറ് നല്‍കിയ ശേഷം പൊടിയനും കഴിക്കുകയായിരുന്നുവെന്നാണ് പോലീസ് സംശയിക്കുന്നത്. രാത്രി ഭക്ഷണം കഴിച്ച് ഇവര്‍ കിടന്നതായിരുന്നുവെന്ന് ബന്ധുവായ കുശാല്‍ പറയുന്നു. രാവിലെ ഉണര്‍ന്നിരുന്നുവെങ്കിലും എട്ട് മണിയായിട്ടും പൊടിയനെ പുറത്തുകാണത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് ഇരുവരേയും മരിച്ചനിലയില്‍ കണ്ടെത്തിയത്.

ആദൂര്‍ പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
തളര്‍വാതം വന്ന് കിടപ്പിലായ ഭാര്യയെയും ഭര്‍ത്താവിനെയും വിഷം കഴിച്ച് മരിച്ചനിലയില്‍ കണ്ടെത്തി

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords :  Poison, Couples, Suicide, Kasargod, Kerala,  Couples found dead after consuming poison.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia