മഞ്ചേശ്വരത്ത് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് റോഡിലേക്ക് തെറിച്ചു വീണ് ദമ്പതികള്‍ മരിച്ചു
Mar 8, 2016, 16:44 IST
മഞ്ചേശ്വരം: (www.kasargodvartha.com 08/03/2016) മഞ്ചേശ്വരം വാമഞ്ചൂര്‍ പെട്രോള്‍ പമ്പിന് സമീപം കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് റോഡിലേക്ക് തെറിച്ചുവീണ ദമ്പതികള്‍ മരിച്ചു. ചൊവ്വാഴ്ച വൈകിട്ട് നാലു മണിയോടെയാണ് അപകടം. മഞ്ചേശ്വരം പാവൂര്‍ മുടഌ ഹൗസിലെ മൊയ്തീന്‍ കുഞ്ഞിയുടെ മകന്‍ അബ്ദുല്‍ സക്കീര്‍ (34), ഭാര്യ ഹസീന (24) എന്നിവരാണ് മരിച്ചത്. അപകടത്തെ തുടര്‍ന്ന് അരമണിക്കൂറോളം ഇതുവഴിയുള്ള ഗതാഗതം സ്തംഭിച്ചു.
മൃതദേഹങ്ങള്‍ മംഗല്‍പാടി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഭര്‍ത്താവ് സംഭവസ്ഥലത്ത് വെച്ചും ഭാര്യ മംഗളൂരുവിലേക്കുള്ള വഴിമധ്യേയുമാണ് മരിച്ചത്. വിവരമറിഞ്ഞ് മഞ്ചേശ്വരം എസ് ഐ പ്രമോദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കെ എല്‍ 14 പി 5063 നമ്പര്‍ സ്‌കൂട്ടറും കെഎല്‍ 14 പി 7472 നമ്പര്‍ റിറ്റ്‌സ് കാറുമാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍പെട്ട വാഹനങ്ങള്‍ പോലീസ് പിന്നീട് സ്റ്റേഷനിലേക്ക് മാറ്റി.